- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശിക്ക് രണ്ടുകോടി രൂപ നഷ്ടപരിഹാരം; റോഡിന് കുറുകെ കടക്കവെ കാറിടിച്ചുണ്ടായ അപകടത്തിൽ യുഎഇ പൗരൻ തെറ്റുകാരനെന്ന് കണ്ടെത്തി കോടതി; കഫറ്റീരിയ ജീവനക്കാരൻ ആയിരുന്ന അബ്ദുറഹിമാന് ആശ്വാസമായി വിധി
ദുബായ്: കഫറ്റീരിയ ജീവനക്കാരനായിരുന്ന കണ്ണൂർ സ്വദേശിക്ക് വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി. 2015ലുണ്ടായ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശി അബ്ദുറഹിമാനാണ് കോടതി പതിനൊന്നര ലക്ഷം ദിർഹം നൽകാൻ എതിർകക്ഷികളോട് നിർദേശിച്ചിട്ടുള്ളത്. കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുറഹിമാൻ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങവേ റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അൽ ഐനിലെ ജിമിയിൽ സ്വദേശി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ അബ്ദുറഹ്മാനെ അൽ ഐൻ ആശുപത്രിയിൽ ചികിത്സിച്ചു. തുടർന്ന് ദീർഘകാല ചികിത്സ വേണ്ടതിനാൽ നാട്ടിലെത്തിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സ നൽകി. അബ്ദുറഹ്മാൻ അശ്രദ്ധമായി റോഡിന് കുറുകെ കടന്നതാണ് അപകടത്തിന് കാരണമെന്നായിരുന്നു എതിർ ഭാഗത്തിന്റെ വാദം. യുഎഇ പൗരനെ ശിക്ഷയിൽ നിന്നു ഒഴിവാക്കി വെറുതെ വിടണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഈ വാദം തള്ളി. യുഎഇ പൗരന്റെ ഭാഗത്തു തെറ്റ് കണ്ടെത്തിയതോടെ 2000 ദിർഹം പ
ദുബായ്: കഫറ്റീരിയ ജീവനക്കാരനായിരുന്ന കണ്ണൂർ സ്വദേശിക്ക് വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തിൽ രണ്ടുകോടി രൂപ നഷ്ടപരിഹാരം വിധിച്ച് ദുബായ് കോടതി. 2015ലുണ്ടായ അപകടത്തിൽ പരിക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശി അബ്ദുറഹിമാനാണ് കോടതി പതിനൊന്നര ലക്ഷം ദിർഹം നൽകാൻ എതിർകക്ഷികളോട് നിർദേശിച്ചിട്ടുള്ളത്.
കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുറഹിമാൻ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങവേ റോഡിന് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം.
അൽ ഐനിലെ ജിമിയിൽ സ്വദേശി ഓടിച്ച കാർ ഇടിക്കുകയായിരുന്നു. സാരമായി പരുക്കേറ്റ അബ്ദുറഹ്മാനെ അൽ ഐൻ ആശുപത്രിയിൽ ചികിത്സിച്ചു. തുടർന്ന് ദീർഘകാല ചികിത്സ വേണ്ടതിനാൽ നാട്ടിലെത്തിച്ച് കോഴിക്കോട് മിംസ് ആശുപത്രിയിലും ചികിത്സ നൽകി.
അബ്ദുറഹ്മാൻ അശ്രദ്ധമായി റോഡിന് കുറുകെ കടന്നതാണ് അപകടത്തിന് കാരണമെന്നായിരുന്നു എതിർ ഭാഗത്തിന്റെ വാദം. യുഎഇ പൗരനെ ശിക്ഷയിൽ നിന്നു ഒഴിവാക്കി വെറുതെ വിടണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഈ വാദം തള്ളി. യുഎഇ പൗരന്റെ ഭാഗത്തു തെറ്റ് കണ്ടെത്തിയതോടെ 2000 ദിർഹം പിഴ നൽകി നേരത്തേ ശിക്ഷിച്ചിരുന്നു. അബ്ദുറഹ്മാന് വേണ്ടി നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരി സഹായം നൽകി.
കേസുമായി ബന്ധപെട്ടു അൽ ഐൻ മലയാളി സമാജം മുൻ പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ അബ്ദുൽ റഹിമാൻ വേരൂർ, മകൻ ആരിഫ് പുതിയ പുരയിൽ, മരുമക്കളായ അബൂബക്കർ, ബഷീർ എന്നിവർ ചേർന്ന് അലി ഇബ്രാഹിം അഡ്വക്കേറ്റിസിനെ കേസ് ഏൽപിച്ചു.
വാഹനാപകടം ഉണ്ടാക്കിയ യുഎഇ പൗരനെയും ഇൻഷുറൻസ് കമ്പനിയെയും പ്രതി ചേർത്ത് നഷ്ട പരിഹാരം ആവശ്യപ്പെട്ട് ദുബായ് കോടതിയിൽ നൽകിയ കേസിലാണ് ദുബായ് കോടതി പതിനൊന്നര ലക്ഷം ദിർഹം കോടതി ചെലവടക്കം നൽകാൻ വിധി പ്രസ്താവിച്ചത്.