ഷാർജ: കുവൈത്തിൽ നിന്നു യുഎഇയിലെത്തിയ സുഹൃദ്‌സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു മലയാളി അടക്കം രണ്ടുപേർ മരിച്ചു. തൃശൂർ പെരുമ്പിലാവ് ആലത്തറ പാറയ്ക്കൽ അബുവിന്റെ ഏകമകൻ മുഹമ്മദ് വസീൽ (24), സുഹൃത്ത് ഗോവ സ്വദേശിനി അബിഗെയ്ൽ ദിയാസ എന്നിവരാണു മരിച്ചത്.

വാഹനമോടിച്ച സുഹൃത്തുകൊല്ലം സ്വദേശി മാത്യു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ ഒന്നരയ്ക്കു ഷാർജ ഖുർആൻ റൗണ്ട് എബൗട്ടിനടുത്തായിരുന്നു അപകടം. വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞാണ് അപകടം. കുവൈത്തിലുള്ള മാതാപിതാക്കൾ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.

കുവൈത്തിൽ ജനിച്ച് അവി ടെത്തന്നെ വിദ്യാഭ്യാസം പൂർത്തിയാക്കിയ മുഹമ്മദ് വസീൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. മാതാവ്: സുഹ്‌റ. അൽഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃത ദേഹം നടപടിക്രമങ്ങൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും.