- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതിയ ജോലിയിൽ ചേർന്ന ഭാര്യയെ കൊണ്ടാക്കാനായി പോയത് ദുരന്തത്തിലേക്ക്; ദുബൈയിൽ വാഹനപകടത്തിൽ മലയാളി മരിച്ചത് ഭാര്യയെ ആദ്യ ദിവസം ജോലിക്കെത്തിക്കാൻ പോകും വഴി; ആറ്റിങ്ങൽ സ്വദേശിയുടെ മരണവാർത്ത വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
ദുബൈ: പുതിയതായി ജോലിയിൽ പ്രവേശിച്ച ഭാര്യയെ കൊണ്ടാക്കാനായി ജോലി സ്ഥലത്തേക്ക് പോയതാണ് തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് ലാൽ. എന്നാൽ ആ യാത്ര ചെന്നെത്തിയതാവട്ടെ ഒരു ദുരന്തത്തിലേക്കും. ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം ആറ്റിങ്ങൽ മേലാറ്റിങ്ങൾ സ്വദേശി അഭിലാഷ് ലാലിന്റെ മരണവാർത്ത കേട്ട നടുക്കത്തിൽ നിന്നും ഇപ്പോഴും വിട്ടുമാറാതെ കഴിയുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. പരേതന് 33 വയസായിരുന്നു പ്രായം. ഞായറാഴ്ച രാവിലെ എട്ടരയോടെ ഷാർജ ദുബൈ എമിറേറ്റ്‌സ് റോഡിൽ നാലു വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. പുതിയ ജോലിയിൽ ചേരാൻ ഭാര്യ ദിവ്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകും വഴിയാണ് അഭിലാഷ് ്‌സഞ്ചരിച്ച വാഹനവും ഈ അപകടത്തിൽ ഉൾപ്പെട്ടത്. ഭാര്യ ദിവ്യക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദുബൈ ഫാസ്റ്റ് കോൺട്രാക്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനി ജീവനക്കാരനാണ് അഭിലാഷ് ലാൽ. പിതാവ്: സദാനന്ദൻ. മാതാവ്: അരുന്ധതി. മൂന്നു സഹോദരങ്ങളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. നാട്ടിൽ കൊണ്ടുപോയി സംസ്കരിക്ക
ദുബൈ: പുതിയതായി ജോലിയിൽ പ്രവേശിച്ച ഭാര്യയെ കൊണ്ടാക്കാനായി ജോലി സ്ഥലത്തേക്ക് പോയതാണ് തിരുവനന്തപുരം സ്വദേശിയായ അഭിലാഷ് ലാൽ. എന്നാൽ ആ യാത്ര ചെന്നെത്തിയതാവട്ടെ ഒരു ദുരന്തത്തിലേക്കും. ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച തിരുവനന്തപുരം ആറ്റിങ്ങൽ മേലാറ്റിങ്ങൾ സ്വദേശി അഭിലാഷ് ലാലിന്റെ മരണവാർത്ത കേട്ട നടുക്കത്തിൽ നിന്നും ഇപ്പോഴും വിട്ടുമാറാതെ കഴിയുകയാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും. പരേതന് 33 വയസായിരുന്നു പ്രായം.
ഞായറാഴ്ച രാവിലെ എട്ടരയോടെ ഷാർജ ദുബൈ എമിറേറ്റ്‌സ് റോഡിൽ നാലു വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി ഇടിക്കുകയായിരുന്നു. പുതിയ ജോലിയിൽ ചേരാൻ ഭാര്യ ദിവ്യയെ ജോലി സ്ഥലത്തേക്ക് കൊണ്ടു പോകും വഴിയാണ് അഭിലാഷ് ്‌സഞ്ചരിച്ച വാഹനവും ഈ അപകടത്തിൽ ഉൾപ്പെട്ടത്.
ഭാര്യ ദിവ്യക്ക് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ദുബൈ ഫാസ്റ്റ് കോൺട്രാക്ടിങ് ആൻഡ് എൻജിനീയറിങ് കമ്പനി ജീവനക്കാരനാണ് അഭിലാഷ് ലാൽ. പിതാവ്: സദാനന്ദൻ. മാതാവ്: അരുന്ധതി. മൂന്നു സഹോദരങ്ങളുണ്ട്. മൃതദേഹം ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. നാട്ടിൽ കൊണ്ടുപോയി സംസ്‌കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.