ദുബായ്: ദുബായിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോട്ടയം ഈരാറ്റുപേട്ട പുത്തൻപീടികയിൽ അബ്ദുൽ സലാമിന്റെ മകൻ റുബീഷ് അബ്ദുൽ സലാംറുബീഷ് അബ്ദുൽ സലാം (21) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന നാലുപേർക്ക് പരിക്കേറ്റു.

വ്യാഴാഴ്ച അർദ്ധരാത്രിയിൽ അൽഐൻ ദുബായ് റോഡിൽ മർമൂമിനടുത്തു ലിസാലിയിലായിരുന്നു അപകടം. യുവാക്കൾ സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ റോഡിൽ നിന്നു തെന്നിമാറി തലകീഴായി മറിയുകയായിരുന്നു. റുബീഷ് സംഭവ സ്ഥലത്തു തന്നെ മരിച്ചു.

റുബീഷിന്റെ സുഹൃത്തുക്കളും അയൽവാസികളുമായ മാഹിൻ (23), സൽമാൻ (22), പാലക്കാട് പട്ടാമ്പി സ്വദേശി ബഷീർ (22), നിലമ്പൂർ സ്വദേശി നൗഫൽ (23 എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ റാഷിദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദുബായിൽ ഫാർമസി ജീവനക്കാരനായ റുബീഷ് കമ്പനിയുടമയുടെ തോട്ടത്തിൽ സുഹൃത്തുക്കളുമായി പോയി മടങ്ങുമ്പോഴായിരുന്നു അപകടം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകാനുള്ള നടപടികൾ പൂർത്തിയായി വരുന്നു.