ദുബായിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടിയിലെ റിയാസ് ആണ് മരിച്ചത്. 39 വയസായിരുന്നു. ഇന്ന പുലർച്ചെ ആറിന് ജബൽ അലിക്ക് പോകുമ്പോൾ റിയാസ് സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ബസിലിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു.

ഉമ്മുൽഖുവൈനിലെ ഒരു ബേക്കറിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു റിയാസ്. അപകടത്തിൽ ബസിലുണ്ടായിരുന്ന രണ്ട് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.