ദുബൈ: ദുബൈ നഗരസഭയുടെ ഏഴാമത് കാർരഹിതദിനാചരണം ഫെബ്രുവരി 21ന് നടക്കും. ആയിരത്തോളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ച് ഇത്തവണ റെക്കോഡിടുകയാണ് ദുബൈയുടെ ലക്ഷ്യം..

അന്തരീക്ഷ മലിനീകരണം കുറക്കുക, പൊതു ഗതാഗതം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് ദുബൈ നഗരസഭ കാർ രഹിതദിനാചരണം സംഘടിപ്പിച്ചുവരുന്നത്. 2015ൽ 300ഓളം സ്ഥാപനങ്ങളാണ് കാർരഹിതദിനാചരണത്തിൽ പങ്കെടുത്തത്. ഈ വർഷം ഇത് മൂന്നിരട്ടിയിലധികമാക്കാനാണ് ഉദ്ദേശിക്കുന്നത്.

കഴിഞ്ഞവർഷം 30,000 പേർ കാർരഹിതദിനത്തിൽ സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിച്ചു. ഇത്തവണ കാർപൂളിങ് പോലുള്ള സംവിധാനങ്ങൾ ഉപയോഗിക്കാൻ കൂടുതൽ പേർ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാർ രഹിതദിനാചരണത്തിൽ പങ്കെടുക്കാൻ www.dm.gov.aeഎന്ന വെബ്‌സൈറ്റിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും രജിസ്റ്റർ ചെയ്യാം. സംശയങ്ങൾക്ക് carfreeday@dm.gov.ae എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെട്ടാൽ മറുപടി ലഭിക്കും.