- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വൻ ഡിസ്കൗണ്ടുമായി ദുബായി എയർലൈൻസ്; എഴുപതോളം സ്ഥലങ്ങളിലേക്ക് അമ്പത് ശതമാനത്തോളം ഡിസ്‌കൗണ്ട്; വിലക്കുറവ് പ്രയോജനപ്പെടുത്താനുള്ള തിരക്കിൽ സഞ്ചാരപ്രേമികൾ
ദുബായ്: ദുബായ് എയർലൈൻസിന്റെ ഡിസ്‌കൗണ്ട് കണ്ട ഞെട്ടലിലാണ് യാത്രക്കാർ. അഞ്ചും പത്തുമല്ല അമ്പത് ശതമാനം ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എഴുപതോളം സ്ഥലങ്ങളിലേക്കുള്ള ബിസിനസ്, എക്കണോമി ക്ലാസുകളിലാണ് ഓഫർ ലഭിക്കുക. 23 ദിവസത്തേക്കാണ് ഓഫർ ലഭിക്കുക. കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 26 വരെയാണ് ഓഫർ ടിക്കറ്റ് വിൽപന നടക്കുന്നത്. ഈ കാലയളവിൽ വാങ്ങുന്ന ടിക്കറ്റ് ഉപയോഗിച്ച് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2018 വരെയുള്ള യാത്രകൾക്കാണ് ടിക്കറ്റ് ലഭിക്കുന്നത്. ഈ കാലയളവിൽ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് കൂടുതൽ ഓഫർ ലഭിക്കും. ഫ്‌ലൈ ദുബായ് വിമാനങ്ങൾ പോകുന്ന 90 സ്ഥലത്തേക്കും യാത്രക്കാർക്ക് ഏതെങ്കിലും ഓഫർ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ബീച്ച് ഹോളിഡേ ആഗ്രഹിക്കുന്നവർക്ക് ശ്രീലങ്ക, മാലേ, സാൻസിബാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓഫർ ലഭ്യമാകും. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാൻ താൽപര്യമുള്ളവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്കും, നേപ്പാൾ, തയ്‌ലണ്ട്, ജോർജ്യ, ജോർദ്ദാൻ, തുർക്കി അ
ദുബായ്: ദുബായ് എയർലൈൻസിന്റെ ഡിസ്‌കൗണ്ട് കണ്ട ഞെട്ടലിലാണ് യാത്രക്കാർ. അഞ്ചും പത്തുമല്ല അമ്പത് ശതമാനം ഡിസ്‌കൗണ്ടാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എഴുപതോളം സ്ഥലങ്ങളിലേക്കുള്ള ബിസിനസ്, എക്കണോമി ക്ലാസുകളിലാണ് ഓഫർ ലഭിക്കുക.
23 ദിവസത്തേക്കാണ് ഓഫർ ലഭിക്കുക. കഴിഞ്ഞ ആഴ്ചയാണ് കമ്പനി ഓഫർ പ്രഖ്യാപിച്ചത്. സെപ്റ്റംബർ 13 മുതൽ സെപ്റ്റംബർ 26 വരെയാണ് ഓഫർ ടിക്കറ്റ് വിൽപന നടക്കുന്നത്. ഈ കാലയളവിൽ വാങ്ങുന്ന ടിക്കറ്റ് ഉപയോഗിച്ച് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 2018 വരെയുള്ള യാത്രകൾക്കാണ് ടിക്കറ്റ് ലഭിക്കുന്നത്. ഈ കാലയളവിൽ ആദ്യം ബുക്ക് ചെയ്യുന്നവർക്ക് കൂടുതൽ ഓഫർ ലഭിക്കും.
ഫ്‌ലൈ ദുബായ് വിമാനങ്ങൾ പോകുന്ന 90 സ്ഥലത്തേക്കും യാത്രക്കാർക്ക് ഏതെങ്കിലും ഓഫർ ലഭ്യമാകുമെന്ന് കമ്പനി വ്യക്തമാക്കുന്നു. ബീച്ച് ഹോളിഡേ ആഗ്രഹിക്കുന്നവർക്ക് ശ്രീലങ്ക, മാലേ, സാൻസിബാർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഓഫർ ലഭ്യമാകും.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ കാണാൻ താൽപര്യമുള്ളവർക്ക് യൂറോപ്യൻ രാജ്യങ്ങളിലേക്കും, നേപ്പാൾ, തയ്‌ലണ്ട്, ജോർജ്യ, ജോർദ്ദാൻ, തുർക്കി അങ്ങനെ ഒട്ടുമിക്ക രാജ്യങ്ങളിലേക്കും ഓഫർ ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.