ദുബായ്:ദുബായ് വിമാനത്താവളത്തിൽ ഇമിഗ്രേഷൻ നടപടികൾ ഇനി സ്മാർട്ട് ഫോൺ വഴി എളുപ്പമാക്കാം. സ്മാർട് ഫോൺ ഉപയോഗിച്ച് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാവുന്ന സംവിധാനം ദുബായ് രാജ്യാന്തര വിമാനത്താവളം ടെർമിനൽ-3ൽ ആണ് തുടങ്ങിയിരിക്കുന്നത്. പാസ്‌പോർട്ടിനും എമിറേറ്റ്‌സ് ഐഡിക്കും പകരം ഇനി ഇ-ഗെയ്റ്റിൽ എമിറേറ്റ് സ്മാർട് വാലെ ആപ്പ് ഉള്ള സ്മാർട്ട് ഫോൺ കാണിച്ചാൽ യാത്രാനുമതി ലഭിക്കും.

ഇതോടെ ഒരു യാത്രക്കാരൻ ഒൻപതിനും 12-നുമിടയിൽ സെക്കൻഡുകൾ ലാഭിക്കാം. എമിറേറ്റ്‌സ് സ്മാർട്ട് വാലെ എന്ന് പേരിട്ട പദ്ധതി ദുബായിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും വ്യാപിപ്പിക്കും. ലോകത്ത് ഈ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ വിമാനത്താവളം എന്ന ബഹുമതി ദുബായിക്ക് സ്വന്തം.