ദുബായ്: ദുബായ് വിമാനത്താവളത്തിൽ തിരക്ക് കൂടാൻ സാധ്യതയുണ്ടെന്ന് എമിറേറ്റ്സ് എയർലൈൻസിന്റെ മുന്നറിയിപ്പ്. നിലവിൽ ഉള്ളതിനേക്കാൾ യാത്രക്കാരുടെ തിരക്കു വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്നാണ്‌വിലയിരുത്തൽ. ജൂൺ 21 മുതൽ അവധിക്കാലം ആരംഭിച്ചതു കൊണ്ടാണ് ഈ തിരക്ക്.

എമിറേറ്റ്സിന്റെ ഔദ്യോഗിക കണക്കു പ്രകാരം ഒരു ലക്ഷത്തിആറായിരം യാത്രക്കാർ ഈ കാലത്തു ടെർമിനൽ 3 വഴി കടന്നു പോകുമെന്നാണു കണക്കു കൂട്ടൽ. അതുകൊണ്ടു തന്നെ യാത്ര ചെയ്യാൻ എത്തുന്നവർ കുറഞ്ഞത് 3 മണിക്കൂർ മുൻപെങ്കിലും എയർപോർട്ടിൽ എത്തണം. യാത്ര ചെയ്യുന്നതിന് 90 മിനിറ്റ് മുമ്പെങ്കിലും ചെക്ക് ഇൻ ചെയ്യണം.

ഒരു മണിക്കൂർ മുമ്പെങ്കിലും ചെക്ക് ഇൻ ചെയ്യാത്തവരെ ഒരു കാരണവശാലും യാത്ര ചെയ്യാൻ അനുവദിക്കില്ല എന്ന് അധികൃതർ അറിയിച്ചു.