- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് വാർഷിക കാർ പാർക്കിങ് ചാർജിൽ 80 ശതമാനം വരെ വർധന; പുതിയ സീസണൽ പാർക്കിങ് കാർഡുകൾ മെയ് ആദ്യവാരം മുതൽ ലഭ്യമാകും
ദുബായ്: പുതുതായി നിർമ്മിക്കപ്പെട്ടിട്ടുള്ള പാർക്കിങ് സോണുകളായ സി, ഡി മേഖലകൾക്കുള്ള പാർക്കിങ് കാർഡ് ചാർജുകളുടെ നിരക്കിൽ 60 ശതമാനം മുതൽ 80 ശതമാനം വരെ വർധന. സോൺ എ പാർക്കിങ് മേഖലയ്ക്ക് സമാനമാണ് സോൺ സിയുടെ നിരക്കുകളെന്നും സോൺ ബിയുടെ നിരക്കു തന്നെയാണ് സോൺ ഡിയ്‌ക്കെന്നുമാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വക്താവ് ചൂണ്ടിക്കാട്ടി. പാർക്കിങ് സോൺ എ (ഇപ്പോൾ സി)യുടെ വാർഷിക പാർക്കിങ് കാർഡ് നിരക്കിൽ 80 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇതനുസരിച്ച് എ, സി പാർക്കിങ് സോണുകൾക്ക് മൂന്നു മാസത്തേക്കുള്ള കാർഡിന് 1,400 ദിർഹം നൽകേണ്ടി വരും. ആറു മാസത്തേക്ക് 2,500 ദിർഹവും 12 മാസത്തേക്ക് 4,500 ദിർഹവും എന്ന തോതിലാണ് നിരക്ക്. നേരത്തെ ഇവ 700 ദിർഹം, 1,300 ദിർഹം, 2,500 ദിർഹം എന്ന തോതിലായിരുന്നു. അതുപോലെ തന്നെ ബി, ഡി സോണുകൾക്കുള്ള നിരക്കിലും 60 ശതമാനം വർധനയാണ് നേരിട്ടിരിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് മൂന്നു മാസത്തേക്ക് 700 ദിർഹവും ആറു മാസത്തേക്ക് 1,300 ദിർഹവും 12 മാസത്തേക്ക് 2,400 ദിർഹവുമാണ് നിരക്ക്. മുമ്പ് ഇ
ദുബായ്: പുതുതായി നിർമ്മിക്കപ്പെട്ടിട്ടുള്ള പാർക്കിങ് സോണുകളായ സി, ഡി മേഖലകൾക്കുള്ള പാർക്കിങ് കാർഡ് ചാർജുകളുടെ നിരക്കിൽ 60 ശതമാനം മുതൽ 80 ശതമാനം വരെ വർധന. സോൺ എ പാർക്കിങ് മേഖലയ്ക്ക് സമാനമാണ് സോൺ സിയുടെ നിരക്കുകളെന്നും സോൺ ബിയുടെ നിരക്കു തന്നെയാണ് സോൺ ഡിയ്‌ക്കെന്നുമാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി വക്താവ് ചൂണ്ടിക്കാട്ടി.
പാർക്കിങ് സോൺ എ (ഇപ്പോൾ സി)യുടെ വാർഷിക പാർക്കിങ് കാർഡ് നിരക്കിൽ 80 ശതമാനം വർധനയാണ് ഉണ്ടായിട്ടുള്ളത്. ഇതനുസരിച്ച് എ, സി പാർക്കിങ് സോണുകൾക്ക് മൂന്നു മാസത്തേക്കുള്ള കാർഡിന് 1,400 ദിർഹം നൽകേണ്ടി വരും. ആറു മാസത്തേക്ക് 2,500 ദിർഹവും 12 മാസത്തേക്ക് 4,500 ദിർഹവും എന്ന തോതിലാണ് നിരക്ക്. നേരത്തെ ഇവ 700 ദിർഹം, 1,300 ദിർഹം, 2,500 ദിർഹം എന്ന തോതിലായിരുന്നു.
അതുപോലെ തന്നെ ബി, ഡി സോണുകൾക്കുള്ള നിരക്കിലും 60 ശതമാനം വർധനയാണ് നേരിട്ടിരിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് മൂന്നു മാസത്തേക്ക് 700 ദിർഹവും ആറു മാസത്തേക്ക് 1,300 ദിർഹവും 12 മാസത്തേക്ക് 2,400 ദിർഹവുമാണ് നിരക്ക്. മുമ്പ് ഇത് 450 ദിർഹം, 800 ദിർഹം, 1,500 ദിർഹം എന്ന നിരക്കിലായിരുന്നു.
പുതിയ പാർക്കിങ് കാർഡുകൾ മെയ് ആദ്യവാരം മുതൽ ലഭ്യമായിത്തുടങ്ങും.