- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൊഴിൽ അന്വേഷകരെ ഇവിടെ ഇവിടെ...; കരാമയിലും അൽ ബർഷയിലും ജോലി തേടിയെത്തുന്നവർക്ക് സൗജന്യ ഉച്ചഭക്ഷണമൊരുക്കി ഏഷ്യൻ റെസ്റ്റോറന്റ്; അന്നദാനത്തിന്റെ മഹത്വം കാത്ത് സൂക്ഷിക്കുന്ന റെസ്റ്റോറന്റിന് കൈയടിച്ച് സൈബർ ലോകം
ദുബായ്: തൊഴിൽ അന്വേഷകർക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകി അന്നദാനത്തിന്റെ മഹത്വം വിളിച്ചോതുകയാണ് ദുബായിലെ ഏഷ്യൻ റസ്റ്ററന്റ്. കരാമയിലും അൽ ബർഷയിലും പ്രവർത്തിക്കുന്ന നോംനോം ഏഷ്യ റസ്റ്റൊറന്റാണ് അശരണർക്ക് ആശ്രയമാകുന്നത്. സൗജന്യ ഉച്ചഭക്ഷണം ലഭ്യമാണെന്നു കാട്ടി ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്തന്. മറുനാട്ടിലെത്തി ചുട്ടുപൊള്ളുന്ന വെയിലിൽ തൊഴിൽതേടി അലയുന്ന മലയാളികൾക്ക് അഭയ കേന്ദ്രമാണ് ഇവിടെ. ഏതു ദിവസം ഉച്ചയ്ക്ക് ഇവിടെയെത്തുന്ന തൊഴിൽ അന്വേഷകർക്ക് സൗജന്യമായി ഭക്ഷണം കഴിക്കാം. ഒരു പ്രധാനപ്പെട്ട ഡിഷിനൊപ്പം നൂഡിൽസോ അരിയാഹാരമോ തിരഞ്ഞെടുക്കാം. സൗജന്യമായി ഭക്ഷണം കഴിക്കാൻ അഭിമാനം അനുവദിക്കുന്നില്ലെങ്കിൽ ജോലിയിൽ പ്രവേശിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് റസ്റ്റൊറന്റിൽ മടങ്ങിയെത്തി പണം നൽകാം. അൽ ബർഷയിലെ റസ്റ്ററന്റ് ഒരു വർഷമായി ഇത്തരത്തിൽ ഉച്ചയൂണു നൽകുന്നുണ്ട്. ജൂണിലാണ് കരാമയിലെ റസ്റ്ററന്റ് ആരംഭിച്ചത്. അടുത്തിടെ റസ്റ്റൊറന്റിലെത്തിയ ഒരു ഫുഡ് കൺസൾട്ടന്റ് സൗജന്യ ഉച്ചഭ
ദുബായ്: തൊഴിൽ അന്വേഷകർക്ക് ഉച്ചഭക്ഷണം സൗജന്യമായി നൽകി അന്നദാനത്തിന്റെ മഹത്വം വിളിച്ചോതുകയാണ് ദുബായിലെ ഏഷ്യൻ റസ്റ്ററന്റ്. കരാമയിലും അൽ ബർഷയിലും പ്രവർത്തിക്കുന്ന നോംനോം ഏഷ്യ റസ്റ്റൊറന്റാണ് അശരണർക്ക് ആശ്രയമാകുന്നത്.
സൗജന്യ ഉച്ചഭക്ഷണം ലഭ്യമാണെന്നു കാട്ടി ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. നിരവധി പേരാണ് ദിവസവും ഇവിടെ എത്തുന്തന്.
മറുനാട്ടിലെത്തി ചുട്ടുപൊള്ളുന്ന വെയിലിൽ തൊഴിൽതേടി അലയുന്ന മലയാളികൾക്ക് അഭയ കേന്ദ്രമാണ് ഇവിടെ. ഏതു ദിവസം ഉച്ചയ്ക്ക് ഇവിടെയെത്തുന്ന തൊഴിൽ അന്വേഷകർക്ക് സൗജന്യമായി ഭക്ഷണം കഴിക്കാം. ഒരു പ്രധാനപ്പെട്ട ഡിഷിനൊപ്പം നൂഡിൽസോ അരിയാഹാരമോ തിരഞ്ഞെടുക്കാം. സൗജന്യമായി ഭക്ഷണം കഴിക്കാൻ അഭിമാനം അനുവദിക്കുന്നില്ലെങ്കിൽ ജോലിയിൽ പ്രവേശിച്ച് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് റസ്റ്റൊറന്റിൽ മടങ്ങിയെത്തി പണം നൽകാം.
അൽ ബർഷയിലെ റസ്റ്ററന്റ് ഒരു വർഷമായി ഇത്തരത്തിൽ ഉച്ചയൂണു നൽകുന്നുണ്ട്. ജൂണിലാണ് കരാമയിലെ റസ്റ്ററന്റ് ആരംഭിച്ചത്. അടുത്തിടെ റസ്റ്റൊറന്റിലെത്തിയ ഒരു ഫുഡ് കൺസൾട്ടന്റ് സൗജന്യ ഉച്ചഭക്ഷണത്തിന്റെ ബോർഡിന്റെ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതോടെയാണ് ഇക്കാര്യം പുറത്ത് അറിയുന്നത്. ഇതോടെ നൂറുകണക്കിന് ആളുകളാണ് ഇവരെ അഭിനന്ദിച്ച് രംഗത്തെത്തിയത്. അല്ലാതെ ഒരു പരസ്യത്തിനും ഇവർ അതിന് മുമ്പ് തയ്യാറായിട്ടില്ല.
സ്ഥാപനത്തിന്റെ സഹസ്ഥാപകനായ വിവേക് ബലാനെയുടേതാണ് ഈ ആശയമെന്ന് കരാമ റസ്റ്റൊറന്റ് മാനേജർ തമിഴ്‌നാട് സ്വദേശി വിജയകുമാർ പറഞ്ഞു. തൊഴിൽതേടി അലയുന്ന യുവാക്കളിൽനിന്ന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ചിലർ നല്ല ജോലി കിട്ടിക്കഴിഞ്ഞു മടങ്ങിവന്ന് നന്ദി അറിയിച്ചു പണം നൽകാറുണ്ടെന്നും അപ്പോൾ വല്ലാത്ത സന്തോഷം തോന്നാറുണ്ടെന്നും വിജയകുമാർ പറഞ്ഞു.