ദുബായ്: ടാക്‌സി മീറ്ററുകൾ അപ്‌ഗ്രേഡ് ചെയ്യുന്ന നടപടികൾ ദുബായ് ആരംഭിച്ചു. യാത്രക്കാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്യുന്നതിനും അതുവഴി എമിറേറ്റ്‌സിനെ ഇ-സിറ്റിയാക്കി മാറ്റാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ടാക്‌സി മീറ്ററുകൾ അപ്‌ഗ്രേഡ് ചെയ്യുന്നത്.
നിലവിൽ 300 ടാക്‌സി മീറ്ററുകൾ അപ്‌ഗ്രേഡ് ചെയ്തുവെന്നും 2015 മധ്യത്തോടെ പകുതിയോളം വാഹനങ്ങളുടെ മീറ്ററുകൾ അപ്‌ഗ്രേഡ് ചെയ്യുമെന്നുമാണ് റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി സിഇഒ യൂസഫ് അൽ അലി അറിയിച്ചിരിക്കുന്നത്.

ടാക്‌സികളുടെ മീറ്ററുകൾ മാറ്റുന്നത പ്രവർത്തികൾ 2017 -ഓടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും ഇത് യാത്രക്കാർക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്യുമെന്നും യൂസഫ് അൽ അലി വ്യക്തമാക്കി. പുതിയ സർവീസുകൾ ആരംഭിക്കാനും ദുബായ് ഇ-സിറ്റിയാക്കി മാറ്റാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇവ നടക്കുന്നതെന്നും ആർ ടി എ അറിയിക്കുന്നു.