- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ പരിസ്ഥിതി ദിനത്തിൽ കാർ രഹിത ദിനമാചരിക്കാൻ ദുബൈ; ഫെബ്രുവരി നാലിന് സ്വകാര്യ കാറുകൾ നിരത്തിലിറങ്ങില്ല
ദുബൈ: എല്ലാവർഷവും ദുബൈ ആചരിക്കുന്ന കാർരഹിത ദിനം ഇത്തവണ ആഘോഷിക്കുന്നത് ദേശിയ പരിസ്ഥിതി ദിനത്തിൽ. പൊതു ഗതാഗതം പ്രോത്സാഹിപ്പിച്ച് അന്തരീക്ഷ മലിനീകരണം കുറക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ നഗരസഭ എല്ലാവർഷവും കാർരഹിത ദിനം ആചരിച്ചുപോരുന്നുണ്ട്. ഇത്തവണത്തെ ദിനാഘോഷം ഫെബ്രുവരി നാലിനാണ്.സ്വകാര്യ കാറുകൾ അന്ന് നിരത്തിലിറക്കാതെ പൊതു വാഹനങ്ങൾ
ദുബൈ: എല്ലാവർഷവും ദുബൈ ആചരിക്കുന്ന കാർരഹിത ദിനം ഇത്തവണ ആഘോഷിക്കുന്നത് ദേശിയ പരിസ്ഥിതി ദിനത്തിൽ. പൊതു ഗതാഗതം പ്രോത്സാഹിപ്പിച്ച് അന്തരീക്ഷ മലിനീകരണം കുറക്കുകയെന്ന ലക്ഷ്യത്തോടെ ദുബൈ നഗരസഭ എല്ലാവർഷവും കാർരഹിത ദിനം ആചരിച്ചുപോരുന്നുണ്ട്. ഇത്തവണത്തെ ദിനാഘോഷം ഫെബ്രുവരി നാലിനാണ്.
സ്വകാര്യ കാറുകൾ അന്ന് നിരത്തിലിറക്കാതെ പൊതു വാഹനങ്ങൾ ഉപയോഗിക്കാൻ നഗരസഭ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ
ലൂത്ത വാർത്താസമ്മേളനത്തിൽ ദുബൈ നിവാസികളോട് ആഹ്വാനം ചെയ്തു. 200ഓളം സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ അന്ന് കാർ ഉപേക്ഷിച്ച് പൊതുഗതാഗത സംവിധാനങ്ങളിൽ യാത്ര ചെയ്യും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, വ്യക്തികൾ
തുടങ്ങിയവയും പരിപാടിയുമായി സഹകരിക്കും.
അഞ്ചാം തവണയാണ് ദുബൈ നഗരസഭ കാർരഹിത ദിനാചരണം നടത്തുന്നത്. ഇതുവഴി മൊത്തം 20 ടൺ കാർബൺ ഡൈ
ഓക്‌സൈഡ് അന്തരീക്ഷത്തിലത്തെുന്നത് തടയാൻ കഴിഞ്ഞു. ഫബ്രുവരി നാലിന് നഗരസഭയുടെ പാർക്കിങ് സ്ഥലത്ത് പ്രത്യേക പ്രദർശനവും സംഘടിപ്പിച്ചിട്ടുണ്ട്.വിവിധ പരിസ്ഥിതി സൗഹൃദ പദ്ധതികളാണ് പ്രദർശനത്തിലുണ്ടാവുക. യു.എ.ഇയിലെ മറ്റ് എമിറേറ്റുകളും ഇത്തരം പദ്ധതികൾ ഏറ്റെടുക്കുമെന്നാണ് കരുതുന്നതെന്ന് നഗരസഭ അസി. ഡയറക്ടർജനറൽ സാലിം ബിൻ മിസ്മർ പറഞ്ഞു.