- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശികൾക്ക് അനകൂല സാഹചര്യമൊരുക്കി ദുബായ്; വിദഗ്ധരായ പ്രവാസികൾക്ക് സ്പോൺസറില്ലാതെ വിസ; വിദഗ്ധ തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി; യുഎഇ ഗവൺമെന്റിന് മുമ്പിലെത്തിയ അഞ്ച് സുപ്രധാന ശുപാർശകൾ ഇവ
ദുബായ്: രാജ്യത്തെ വിദഗ്ദ്ധരായ തൊഴിലാളികൾക്ക് അനൂകുല സാഹചര്യമുരുക്കി കൊണ്ടുള്ള സുപ്രധാന നയങ്ങൾ ആവിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് ദുബൈ. അതിവിദഗ്ധരായ പ്രൊഫഷനലുകൾക്ക് സ്‌പോൺസറില്ലാതെതന്നെ വിസ നൽകണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇത്തരത്തിൽ വിസ അനുവദിക്കുക. ഇത് കൂടാതെ മറ്റ് സുപ്രധാന ശുപാർ
ദുബായ്: രാജ്യത്തെ വിദഗ്ദ്ധരായ തൊഴിലാളികൾക്ക് അനൂകുല സാഹചര്യമുരുക്കി കൊണ്ടുള്ള സുപ്രധാന നയങ്ങൾ ആവിഷ്‌കരിക്കാൻ ഒരുങ്ങുകയാണ് ദുബൈ. അതിവിദഗ്ധരായ പ്രൊഫഷനലുകൾക്ക് സ്‌പോൺസറില്ലാതെതന്നെ വിസ നൽകണമെന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. നിശ്ചിത മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഇത്തരത്തിൽ വിസ അനുവദിക്കുക.
ഇത് കൂടാതെ മറ്റ് സുപ്രധാന ശുപാർശകൾ കൂടി ദുബായ് ഇക്കണോമിക് കൗൺസിൽ (ഡി.ഇ.സി.) ഗവൺമെന്റിന് സമർപ്പിച്ചു കഴിഞ്ഞു. വിദഗ്ധരായ വിദേശികൾക്കായി പെൻഷൻ പദ്ധതി ആവിഷ്‌കരിക്കുക, നിശ്ചിത വ്യവസായങ്ങളിൽ വിദേശി ഉടമസ്ഥാവകാശത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ അയവുവരുത്തുക, ചെക്ക് കേസുകൾ അടക്കമുള്ള സാമ്പത്തിക നിയമലംഘനങ്ങൾക്ക് ക്രിമിനൽ മുഖം നൽകുന്നതിൽ മാറ്റം വരുത്തുക, താമസ കുടിയേറ്റ നടപടിക്രമങ്ങളിൽ ഇളവുവരുത്തുക, ഗൾഫ് രാജ്യങ്ങളിൽ യാത്രചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളിൽ അയവുവരുത്തുക തുടങ്ങിയവയാണ് ഇക്കണോമിക് കൗൺസിൽ സമർപ്പിച്ച മറ്റു പ്രധാന ശുപാർശകൾ. കമ്പനികൾക്ക് ഫ്രീ സോണുകൾ കേന്ദ്രീകരിച്ച് വ്യാപാരം നടത്തുന്നതിനുള്ള നിയന്ത്രണങ്ങളിൽ അയവുവരുത്താനും കൗൺസിൽ ശുപാർശ ചെയ്തിട്ടുണ്ട്.
ചെറുകിട, ഇടത്തരം വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഗവൺമെന്റ് തലത്തിൽ സഹായധനം നൽകുന്നതിനും ഇക്കണോമിക് കൗൺസിൽ ശുപാർശ ചെയ്യുന്നു. വായ്പകളും വായ്പാ ഗാരന്റികളും അനുവദിക്കേണ്ടതിനെക്കുറിച്ചും പാക്കേജിൽ സൂചിപ്പിക്കുന്നുണ്ട്. ബാങ്കുകൾക്ക് ബിസിനസ് സ്ഥാപനങ്ങളുടെ ബാധ്യത സംബന്ധിച്ച വിവരങ്ങൾ കൂടുതൽ കൃത്യതയോടെ ലഭ്യമാക്കാൻ ക്രെഡിറ്റ് ബ്യൂറോയെ ശക്തിപ്പെടുത്തണമെന്നും ഇക്കണോമിക് കൗൺസിൽ ആവശ്യപ്പെടുന്നു.
വിഷു പ്രമാണിച്ച് നാളെ (15.4.2015) ഓഫീസിന് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. വായനക്കാർക്ക് വിഷു ആശംസകൾ-എഡിറ്റർ