- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനക്കേസിൽ വിധി വന്നപ്പോൾ വാദിയും പ്രതിയും ഒരേ പോലെ ഞെട്ടി; ദുബായ് കോടതിയുടെ വിധി വന്നതോടെ പണി പാലും വെള്ളത്തിൽ കിട്ടിയ പോലെ ഇന്ത്യാ പാക്ക് സ്വദേശികൾ
ദുബായ്: കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ചൊല്ല് മലയാളിയുടേതാണെങ്കിലും അന്തർദേശീയമായി തന്നെ ഇത് എല്ലാവർക്കും ബാധകമാണ്. ചട്ടനെ പൊട്ടനെ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും എന്നും പറയാം. ഇവിടെ പണി കിട്ടിയത് ദുബായിലുള്ള വാദിക്കും പ്രതിക്കും ഒരു പോലെയാണ് കോടതിയാണ് ഇരു പാർട്ടികളേയും ഒരേ പോലെ ശിക്ഷിച്ചത്. പരാതി ഇതായിരുന്നു. ദുബായിൽ ജോലി നോക്കുന്ന യുവതിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും അവരുടെ വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. ഇന്ത്യ-പാക് സ്വദേശികളാണ് ഇവിടെ പ്രതികൾ. വാദി പാക്കിസ്ഥാൻ സ്വദേശിയായ യുവതിയും. ഏപ്രിൽ 28നാണ് കേസിന് ആസ്പദമായ സംഭവം. പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ ഇവർ കാറിൽ കൂട്ടിക്കൊണ്ടു പോയെന്നും ആളൊഴിഞ്ഞ പ്രദേശത്തുവച്ച് ശാരീരികമായി ഉപയോഗിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് കാറിൽ നിന്നും പുറത്തേക്ക് എറിയുകയുമായിരുന്നു എന്ന് യുവതി വിശദമായി പരാതി നല്കി. പഴ്‌സിൽ 600 ദിർഹമുണ്ടായിരുന്നതായും യുവതി കോടതിയിൽ പറഞ്ഞു. ഈ മൊഴിയിൽ തന്നെ എന്തോ പന്തികേടു തോന്നിയ കോടതി വിശദമായി സംഭവ
ദുബായ്: കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന ചൊല്ല് മലയാളിയുടേതാണെങ്കിലും അന്തർദേശീയമായി തന്നെ ഇത് എല്ലാവർക്കും ബാധകമാണ്. ചട്ടനെ പൊട്ടനെ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും എന്നും പറയാം. ഇവിടെ പണി കിട്ടിയത് ദുബായിലുള്ള വാദിക്കും പ്രതിക്കും ഒരു പോലെയാണ്
കോടതിയാണ് ഇരു പാർട്ടികളേയും ഒരേ പോലെ ശിക്ഷിച്ചത്. പരാതി ഇതായിരുന്നു. ദുബായിൽ ജോലി നോക്കുന്ന യുവതിയെ കാറിൽ കൊണ്ടുപോയി പീഡിപ്പിക്കുകയും അവരുടെ വിലപിടിപ്പുള്ള സാധനങ്ങൾ തട്ടിയെടുക്കുകയും ചെയ്തു. ഇന്ത്യ-പാക് സ്വദേശികളാണ് ഇവിടെ പ്രതികൾ. വാദി പാക്കിസ്ഥാൻ സ്വദേശിയായ യുവതിയും.
ഏപ്രിൽ 28നാണ് കേസിന് ആസ്പദമായ സംഭവം. പൊലീസുകാരാണെന്ന് പരിചയപ്പെടുത്തിയ ഇവർ കാറിൽ കൂട്ടിക്കൊണ്ടു പോയെന്നും ആളൊഴിഞ്ഞ പ്രദേശത്തുവച്ച് ശാരീരികമായി ഉപയോഗിക്കുകയും പണവും മൊബൈൽ ഫോണും തട്ടിയെടുത്ത് കാറിൽ നിന്നും പുറത്തേക്ക് എറിയുകയുമായിരുന്നു എന്ന് യുവതി വിശദമായി പരാതി നല്കി. പഴ്‌സിൽ 600 ദിർഹമുണ്ടായിരുന്നതായും യുവതി കോടതിയിൽ പറഞ്ഞു.
ഈ മൊഴിയിൽ തന്നെ എന്തോ പന്തികേടു തോന്നിയ കോടതി വിശദമായി സംഭവം തിരക്കി. തന്നെ, തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞത്. എന്നാൽ, യുവതിയെ തട്ടിക്കൊണ്ടുപോയി എന്നു പറയുന്ന സ്ഥലത്തുള്ള സിസി ടിവി ക്യാമറ പരിശോധിച്ച പൊലീസിന് അവർ സ്വമേധയാൾ യുവാക്കൾക്കൊപ്പം പോവുകയായിരുന്നുവെന്ന് വ്യക്തമായി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ യുവതി തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന കാര്യം തള്ളി. യുവതി ദുബായിൽ ചെയ്തിരുന്നത് വേശ്യാവൃത്തിയാണെന്നും മനസ്സിലായി. ഇതോടെ കക്ഷികൾ രണ്ടും ആപ്പിലായി
നാട്ടിലെത്തിയാൽ അതിർത്തി തർക്കത്തിൽ പോരടിക്കുന്ന ഇന്ത്യ- പാക്ക് യുവാക്കൾക്ക് ആറുമാസം തടവും അതിനു ശേഷം നാടുകടത്താനും കോടതി വിധിച്ചു. വേശ്യാവൃത്തി തെളിഞ്ഞ യുവതിയെയും നാടുകടത്താൻ ഉത്തരവായി. പണി പാലും വെള്ളത്തിൽ തന്നെ കിട്ടി
.