വാഹനവുമായി റോഡിലേക്കിറങ്ങി ഡ്രൈവിനിറങ്ങുമ്പോൾ അല്പമൊന്ന് കരുതലെടുത്തോളൂ. വാഹനങ്ങൾക്കിടയിൽ സുരക്ഷിത അകലം പാലിക്കാതിരിക്കുന്നതുകൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ ദുബൈ പൊലീസ് സ്ഥാപിച്ച പുതിയ റഡാറുകൾ ബുധനാഴ്ച പ്രവർത്തനം 

തുടങ്ങി. സുരക്ഷിത അകലം പാലിക്കാത്ത വാഹനങ്ങളുടെ ചിത്രം റഡാറുകൾ പകർത്തും. ഈ വാഹനങ്ങൾക്ക് പിഴ ചുമത്തും.മണിക്കൂറിൽ 80 കിലോമീറ്ററിലധികം വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ തമ്മിൽ ഏറ്റവും കുറഞ്ഞത് അഞ്ച് മീറ്റർ അകലം വേണമെന്നാണ് നിയമം.

ഈ അകലം പാലിക്കാത്തവർക്ക് 400 ദിർഹം പിഴയും നാല് ബ്‌ളാക്ക് പോയന്റും ലഭിക്കും. വാഹനങ്ങൾക്കിടയിലെ അകലം അളക്കാൻ അത്യാധുനിക റഡാറുകൾക്ക് ശേഷിയുണ്ട്. സുരക്ഷിത അകലത്തിൽ കുറവുണ്ടായാൽ വാഹനങ്ങളുടെ മുൻപിൻ ഭാഗങ്ങളുടെ ചിത്രം റഡാർ പകർത്തും. ഇത് ഓപറേഷൻസ് റൂമിലേക്കയച്ച് വാഹന ഉടമക്ക് പിഴ ചുമത്തും.