- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബൈയിലെ ഡ്രൈവിങ് പരിശീലനത്തിന്റെ സമയം വർദ്ധിപ്പിക്കുന്നു; ഡ്രൈവിങ് ക്ലാസുകൾ ജനുവരി മുതൽ ഒരു മണിക്കൂറാകും
ദുബായ് : ദുബായിൽ ഡ്രൈവിങ് പഠിക്കുന്നവർ അടുത്ത വർഷം ജനുവരി മുതൽ ദിവസത്തിൽ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും പരിശീലനത്തിലേർപ്പെടണമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അഥോറിറ്റി അറിയിച്ചു. നിലവിലുള്ള 30 മിനിറ്റ് ദൈർഘ്യമുള്ള ഡ്രൈവിങ് ക്ലാസുകൾ നിരോധിക്കുകയും ചെയ്യും. നിലവിൽ ഡ്രൈവിങ് പഠനമാരംഭിക്കുന്നവർ കുറഞ്ഞത് 30 മിനിറ്റ് വീതമുള്ള 40 ക്ലാസുകൾ എങ്കിലും പരിശീലിക്കണം. ജനുവരി മുതൽ കുറഞ്ഞത് ഒരു മണിക്കൂർ വീതം നിത്യേന പരിശീലിക്കണം. അങ്ങനെ ആകെ 20 മണിക്കൂർ തന്നെ പരിശീലനം ലഭിക്കുകയും ചെയ്യും. എന്നാൽ റോഡ് ടെസ്റ്റിന് ആവശ്യമായ മൊത്തം പരിശീലന സമയത്തിൽ മാറ്റമുണ്ടാകില്ല. കൂടാതെ അധിക തുകയും വിദ്യാർത്ഥികളിൽ നിന്നും ഈടാക്കില്ല.നിലവിൽ സ്വന്തം രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് നാൽപ്പത് ഡ്രൈവിങ് ക്ലാസിലാണ് പങ്കെടുക്കേണ്ടത്.അഞ്ച് വർഷത്തിലധികം പഴക്കമുള്ള ഡ്രൈവിങ് ലൈസൻസ് മറ്റെവിടെ എങ്കിലും ഉള്ളവർക്ക് പത്തുക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും.ഇത് നിലവിലെ രീതിയിൽ തന്നെ തുടരും എന്നും ആർടിഎ അധികൃതർ വ്യക്തമാക്കുന്നു.
ദുബായ് : ദുബായിൽ ഡ്രൈവിങ് പഠിക്കുന്നവർ അടുത്ത വർഷം ജനുവരി മുതൽ ദിവസത്തിൽ കുറഞ്ഞത് ഒരു മണിക്കൂർ എങ്കിലും പരിശീലനത്തിലേർപ്പെടണമെന്ന് ദുബായ് റോഡ് ആൻഡ് ട്രാൻസ്പോർട് അഥോറിറ്റി അറിയിച്ചു. നിലവിലുള്ള 30 മിനിറ്റ് ദൈർഘ്യമുള്ള ഡ്രൈവിങ് ക്ലാസുകൾ നിരോധിക്കുകയും ചെയ്യും.
നിലവിൽ ഡ്രൈവിങ് പഠനമാരംഭിക്കുന്നവർ കുറഞ്ഞത് 30 മിനിറ്റ് വീതമുള്ള 40 ക്ലാസുകൾ എങ്കിലും പരിശീലിക്കണം. ജനുവരി മുതൽ കുറഞ്ഞത് ഒരു മണിക്കൂർ വീതം നിത്യേന പരിശീലിക്കണം. അങ്ങനെ ആകെ 20 മണിക്കൂർ തന്നെ പരിശീലനം ലഭിക്കുകയും ചെയ്യും.
എന്നാൽ റോഡ് ടെസ്റ്റിന് ആവശ്യമായ മൊത്തം പരിശീലന സമയത്തിൽ മാറ്റമുണ്ടാകില്ല. കൂടാതെ അധിക തുകയും വിദ്യാർത്ഥികളിൽ നിന്നും ഈടാക്കില്ല.നിലവിൽ സ്വന്തം രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത വ്യക്തിക്ക് നാൽപ്പത് ഡ്രൈവിങ് ക്ലാസിലാണ് പങ്കെടുക്കേണ്ടത്.അഞ്ച് വർഷത്തിലധികം പഴക്കമുള്ള ഡ്രൈവിങ് ലൈസൻസ് മറ്റെവിടെ എങ്കിലും ഉള്ളവർക്ക് പത്തുക്ലാസുകളിൽ പങ്കെടുത്താൽ മതിയാകും.ഇത് നിലവിലെ രീതിയിൽ തന്നെ തുടരും എന്നും ആർടിഎ അധികൃതർ വ്യക്തമാക്കുന്നു.
2017 ജനുവരി ഒന്നു മുതലാണ് പുതിയ സമയക്രമം നിലവിൽ വരിക. അതെസമയം അടുപ്പിച്ച് രണ്ട് മണിക്കൂർ നേരത്തെ ക്ലാസിന് ശേഷം ഇനിമുതൽ ഇടവേളയും ലഭിക്കും എന്ന് ആർടിഎ ഡ്രൈവിങ് ക്വാളിഫിക്കേഷൻസ് ആന്റ ട്രെയ്‌നിങ് ഡയറക്ടർ ആരിഫ് അൽ മാലിക് പറഞ്ഞു. ഒരു മണിക്കൂറായിരിക്കും ഈ ഇടവേള.ഒരു ദിവസം നാലുമണിക്കൂറിൽ കൂടുതൽ പരിശീലിപ്പിക്കാനും പാടില്ലെന്നും ആർടിഎ അധികൃതർ വ്യക്തമാക്കി