ദുബായ്: ഡ്രൈവിങ് ടെസ്റ്റിൽ പതിവായി തോല്ക്കുന്നവർക്ക് വിലക്കേർപ്പെടുത്താൻ ആർടിഎ. പത്തിലധികം ഡ്രൈവിങ് ടെസ്റ്റുകളിൽ തോൽക്കുന്നവർക്കാണ് ആറുമാസത്തെ വിലക്ക് ഏർപ്പെടുത്തുക. ടെസ്റ്റിൽ തോൽക്കുന്നത് പതിവായവരുടെ അപേക്ഷകൾ ആറുമാസം കഴിഞ്ഞു മാത്രമായിരിക്കും ആർടിഎ സ്വീകരിക്കുക.

അഞ്ചുതവണയിൽ കൂടുതൽ ടെസ്റ്റിൽ തോൽക്കുന്നവർക്കു കഴിഞ്ഞവർഷം മുതൽ ആവിഷ്‌കരിച്ച പരിശീലന സംവിധാനംനിലനിർത്തി ക്കൊണ്ടായിരിക്കും പുതിയ നിയമം നടപ്പാക്കുകയെന്നു റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി (ആർടിഎ) ലൈസൻസ്
വകുപ്പ് തലവൻ അഹ്മദ് ഹാഷിം ബഹ്‌റൂസിയാൻ അറിയിച്ചു.

മാനസിക സമ്മർദം മൂലമാണു പലർക്കും വിജയിക്കാൻ സാധിക്കാത്തത്. അതുകൊണ്ട് മാനസിക പിരിമുറുക്കം നീങ്ങുന്നതുവരെ ടെസ്റ്റ് നിർത്തി വയ്ക്കുന്നതാണ് ഉചിതം. അതിനാൽ ആറുമാസം ഡ്രൈവിങ് ക്ലാസുകളോ പരീക്ഷകളോ ഇല്ലാതെ പരിപൂർണ 'വിശ്രമം' നൽകുകയെന്നതാണു പുതിയ ചട്ടം. ഇതിനായി ഈമാസം മുതൽ ഡ്രൈവിങ് സകൂളുകളും അപേക്ഷകനും തമ്മിലുള്ള കരാറിൽ ഈ വ്യവസ്ഥ കൂട്ടിച്ചേർത്തിട്ടുണ്ട്.