ദുബായ്:ഡ്രൈവിങ് ടെസ്റ്റ് നിയമങ്ങൾക്ക് മാറ്റങ്ങൾ വരുത്താൻ ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റിയുടെ തീരുമാനം. നിലവിലുള്ള നിയമങ്ങൾ ഭേദഗതി വരുത്തിക്കൊണ്ട് പുതിയ നിയമങ്ങൾ കൊണ്ടു വരാനാണ് തീരുമാനം.

നിലവിൽ ഡ്രൈവിങ് ടെസ്റ്റിന് എത്തുന്നവരുടെ വാഹനത്തിൽ എക്‌സാമിനർ ഇരിക്കുകയാണ് പതിവ്. എന്നാൽ ഇനി മുതൽ വാഹനത്തിൽ എക്‌സാമിനർ ഇരിക്കില്ല. ടെസ്റ്റെഴുത്തുന്ന വ്യക്തി മാത്രമായിരിക്കും വാഹനത്തിൽ ഉണ്ടാവുക.

വാഹനം ഓടിക്കുന്നവർക്ക് കൂടുതൽ ആത്മവിശ്വാസം ഉണ്ടാകുന്നതിന് വേണ്ടിയാണ് ഈ പുതിയ നിയമം. ഒറ്റയ്ക്ക് വാഹനം എടുക്കുന്നതിന്, ഓടിക്കുന്നതിന്, ബ്രേക്കിങ് സിസ്റ്റങ്ങൾ ശരിയായി ഉപയോഗിക്കുന്നതിന് എന്നിങ്ങനെ എല്ലാ കാര്യങ്ങൾക്കും ആത്മവിശ്വാസം പകരുന്നതാണ് പുതിയ നിയമമെന്ന് ഡ്രൈവേഴ്‌സ് ട്രൈനിങ് ആൻഡ് ക്വാളിഫിക്കേഷൻ
ഡിപാർട്ട്‌മെന്റ് പറഞ്ഞു.

ലോകത്താദ്യമായി സ്‌റ്റേറ്റ് ഓഫ് ആർട്ട് സാങ്കേതികത ഉപയോഗിച്ച് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന സ്ഥലമെന്ന ഖ്യാതിയും ഇതോടെ ദുബായിക്ക് സ്വന്തമാകുമെന്ന് ഡ്രൈവേഴ്‌സ് ട്രെയിനിങ് ആൻഡ് ക്വാളിഫിക്കേഷൻ വകുപ്പ് ഡയറക്ടർ ആരിഫ് അൽ മാലിക് പറഞ്ഞു. ഈ സംവിധാനം എവിടെയും നടപ്പാക്കിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.