- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാള ഭാഷ ഏർപ്പെടുത്തിയതോടെ ഡ്രൈവിങ് ടെസ്റ്റ് എളുപ്പമായെന്ന് ആശ്വസിക്കാൻ വരട്ടെ; ദുബായിൽ ലൈസൻസിന് ഒരു ടെസ്റ്റ് കൂടി; പതിവ് നിയമലംഘകരുടെ വാഹനങ്ങളിൽ ഇലക്ട്രോണിക് ടാഗ് സ്ഥാപിക്കാനും അധികൃതർ
ദുബായ്: രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മലയാള ഭാഷ ഏർപ്പെടുത്തിയതോടെ കാര്യങ്ങൾ ഇനി എളുപ്പമായി എന്ന് ആശ്വസിച്ചിരിക്കാൻ വരട്ടെ. ദുബായിൽ ലൈസൻസ് ലഭിക്കാൻ ആർടിഎ ഒരു ടെസ്റ്റ് കൂടി ഏർപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് എന്ന ടെസ്റ്റ് അടുത്ത മാസം ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ആർടിഎ ഡ്രൈവേഴ്‌സ് ട്
ദുബായ്: രാജ്യത്ത് ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിൽ മലയാള ഭാഷ ഏർപ്പെടുത്തിയതോടെ കാര്യങ്ങൾ ഇനി എളുപ്പമായി എന്ന് ആശ്വസിച്ചിരിക്കാൻ വരട്ടെ. ദുബായിൽ ലൈസൻസ് ലഭിക്കാൻ ആർടിഎ ഒരു ടെസ്റ്റ് കൂടി ഏർപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഹസാർഡ് പെർസെപ്ഷൻ ടെസ്റ്റ് എന്ന ടെസ്റ്റ് അടുത്ത മാസം ഒന്നുമുതൽ പ്രാബല്യത്തിൽ വരുമെന്ന് ആർടിഎ ഡ്രൈവേഴ്‌സ് ട്രെയിനിങ് ആൻഡ് ക്വാളിഫിക്കേഷൻ വകുപ്പ് ഡയറക്ടർ ആരിഫ് അബ്ദുൽ കരിം അൽ മാലിക് അറിയിച്ചു.
കംപ്യൂട്ടർ സിമുലേഷൻ ടെസ്റ്റാണിത്. വാഹനം ഓടിക്കുമ്പോൾ പെട്ടെന്നുണ്ടാകുന്ന തടസ്സങ്ങളും അപകട സാധ്യതയും നേരിടുന്നതിനുള്ള കഴിവാകും വിലയിരുത്തുക. പെട്ടെന്ന് ഒരാൾ വാഹനത്തിനു കുറുകെ ചാടിയാലുള്ള പ്രതികരണവും മറ്റുമാകും പരിശോധിക്കുക. നിലവിൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് തിയറി, പാർക്കിങ്, നൈറ്റ് ഡ്രൈവിങ്, റോഡ് ടെസ്റ്റുകളാണ് നടത്തുന്നത്. തിയറി പരീക്ഷയ്ക്ക് ഒപ്പമായിരിക്കും പുതിയ ടെസ്റ്റ് നടത്തുക. എന്നാൽ, ഈ ടെസ്റ്റിന് പ്രത്യേക ഫീസ് അയ്ടക്കേണ്ടതില്ലെന്നും ആരിഫ് അബ്ദുൽ കരീം അറിയിച്ചു.
ഡ്രൈവിങ് ലൈസൻസ് പരീക്ഷയ്ക്കു മലയാളമടക്കം ഏഴു ഭാഷകൾകൂടി സെപ്റ്റംബർ ആദ്യവാരത്തോടെ ഉൾപ്പെടുത്തുന്നുമുണ്ട്. ചൈനീസ്, റഷ്യൻ, ഹിന്ദി, ബംഗാളി, തമിഴ് എന്നിവയാണ് പുതുതായി ഉൾപ്പെടുത്തുന്ന മറ്റു ഭാഷകൾ. ഇപ്പോൾ ഇംഗ്ലിഷ്, അറബിക്, ഉറുദു എന്നിവയാണുള്ളത്. പരിശീലന സമ യത്ത് ഉപയോഗിക്കുന്ന ഭാഷകളിൽ പഷ്തുവുമുണ്ട്.
ഡ്രൈവിങ് പരിശീലനവുമായി ബന്ധപ്പെട്ട് നാലു കാര്യങ്ങളാണ് ഉറപ്പു വരുത്തുന്നത് ആർടിഎയുടെ നയം, നിയമങ്ങൾ എന്നിവ ഉറപ്പു വരുത്തുന്നതിൽ പരിശീലന കേന്ദ്രങ്ങളുടെ കാര്യക്ഷമത, പരിശീലനം നൽകുന്നവരുടെ യോഗ്യത, പരിശീലനത്തിന്റെ രാജ്യാന്തര നിലവാരം, പരിശീലന കേന്ദ്രത്തിൽ നിർദിഷ്ട സൗകര്യങ്ങൾ. ഇന്റർനാഷനൽ കമ്മിഷൻ ഫോർ ഡ്രൈവർ ടെസ്റ്റിങ് (സിഐഇസിഎ) പാഠ്യപദ്ധതി അനുസരിച്ചാണ് ഡ്രൈവർമാർക്കു പരിശീലനം നൽകുന്നത്. സിഐഇസിഎയുമായി ആർടിഎ പരിശീലന കേ
ന്ദ്രം അഫിലിയേറ്റ് ചെയ്തിട്ടുണ്ട്.
കൂടാതെ രാജ്യത്ത് നിരവധി തവണ നിയമലംഘനം നടത്തുന്ന ഡ്രൈവർമാരുടെ വാഹനങ്ങളിൽ ഇലക്ട്രോണിക് ടാഗുകൾ സ്ഥാപിക്കാൻ ദുബായ് പൊലീസ് ആലോചിക്കുന്നുണ്ട്. വലിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഡ്രൈവർമാർ വീണ്ടും ഇത് ആവർത്തിക്കാതിരിക്കാനാണ് ദുബായ് പൊലീസ് പുതിയ ചുവടുവയ്‌പ്പ് നടത്തുന്നത്. നിയമലംഘനം തുടർച്ചയായി നടത്തുന്നവരെ ഒരുമാസത്തോളം ഈ ടാഗ് വഴി നിരീക്ഷിക്കും. ഇത് സംബന്ധിച്ച് വിവരം ട്രാഫിക്ക് വിഭാഗത്തിന്റെ ഓഫീസിൽ ഇലക്ട്രോണിക് സംവിധാനം വഴി ലഭിക്കും. ഇത്തരം ടാഗ് സ്ഥാപിക്കാൻ അനുവദിക്കാത്തവരുടെ വാഹനം പിടിച്ചെടുക്കുമെന്ന് ദുബയ് പൊലീസ് വിഭാഗം മേധാവി കേണൽ ഖാലിദ് അല് റസക്കി അറിയിച്ചു.
അമതിവേഗതയോ, മറ്റ് നിയമലംഘനങ്ങളോ നടത്തുന്നവർക്ക് നിലവിൽ 24 ബ്ലാക്ക് പോയിന്റുകൾ വരെയാണ് നൽകുന്നത് ഇത് ഒഴിവാക്കി ടാഗ് സ്ഥാപിക്കാനാണ് മന്ത്രാലയത്തിന്റെ ആലോചന.