- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപ സമ്മാനം; ഭാഗ്യം കടാക്ഷിച്ചത് 20 വർഷമായി ദുബായിൽ താമസിക്കുന്ന 46 കാരന്: റിയാൻ വൽഡെയ്‌റോ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 185-ാമത്തെ ഇന്ത്യക്കാരൻ
ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്യനെയർ നറുക്കെടുപ്പിൽ ഇന്ത്യക്കാരന് ഏഴ് കോടിയിലേറെ രൂപയുടെ (10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചു. റിയാൻ വൽഡെയ്‌റോ എന്ന 46കാരനെയാണ് ഭാഗ്യ ദേവത കനിഞ്ഞ് അനുഗ്രഹിച്ചത്. കഴിഞ്ഞ 20 വർഷമായി ദുബായിൽ താമസിക്കുന്ന 46 കാരൻ ദുബായിലെ ഒരു സ്വകാര്യ കമ്പനിയിൽ ഫിനാൻഷ്യൽ മാനേജറാണ്.
ദുബായ് എയർ ഷോ വേദിയായ ദുബായ് വേൾഡ് സെൻട്രലിൽ നടന്ന നറുക്കെടുപ്പിലാണ് റിയാൻ വൽഡെയ്‌റോ എടുത്ത 0274 നമ്പർ ടിക്കറ്റ് ഭാഗ്യം കൊണ്ടുവന്നത്. രണ്ട് മാസം മുൻപാണ് ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ പങ്കെടുക്കാൻ തുടങ്ങിയത്. താങ്കളുടെ ഫോൺവിളി ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചു എന്നായിരുന്നു അധികൃതർ സമ്മാനം നേടിയ വിവരം അറിയിക്കാൻ വിളിച്ചപ്പോൾ റിയാന്റെ പ്രതികരണം. ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ജേതാവാകുന്ന 185ാമത്തെ ഇന്ത്യക്കാരനാണ് റിയാൻ.
Next Story