ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും പ്രവാസി മലയാളി വിജയിയായി . പ്രവാസി മലയാളിയായ ശരത് കുന്നുമ്മലാണ് സമ്മാനർഹനായത്. ഒരു മില്യൺ യുഎസ് ഡോളറാണ് (7.27 കോടിയോളം രൂപ) സമ്മാന തുകയായി ലഭിക്കുക.

ഫെബ്രുവരി രണ്ടിന് ശരത് ഓൺലൈനിലൂടെ എടുത്ത 4275 എന്ന നമ്പറിലുള്ള ടിക്കറ്റാണ് നറുക്കായി വീണത്.

നറുക്കെടുപ്പിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥിയായ റിയ രൂപേഷിന് ബിഎം ഡബ്ല്യു എക്സ് 6 കാർ സമ്മാനമായി ലഭിച്ചു. റിയയുടെ പേരിൽ അച്ഛനാണ് ജനുവരി 16-ന് ടിക്കറ്റെടുത്തത്. ഏഴു വർഷത്തോളമായി അബുദാബിയിൽ താമസക്കാരാണിവർ.