- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാന നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ്; ഇളവ് സെപ്റ്റംബർ വരെ
ദുബായ് : ദുബായ് എമിറേറ്റ്‌സ് ഇന്ത്യയിലേയ്ക്കടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചു. 605 ദിർഹം വരെയാണ് കുറഞ്ഞ നിരക്ക്(ഏകദേശം 15,000 രൂപ). ഇന്ത്യ കൂടാതെ, അമേരിക്ക, ഫിലിപ്പീൻസ്, മലേഷ്യ, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് നിരക്ക് കുറച്ചതെന്ന് എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറഞ്ഞു. ഇന്ത്യയിലെ ചില കേന്ദ്രങ്ങളിലേയ്ക്ക് ജൂൺ 12 വരെയുള്ള കാലയളവിലും മറ്റ് ചില കേന്ദ്രങ്ങളിലേയ്ക്ക് ഏപ്രിൽ 19 മുതൽ സെപ്റ്റംബർ 30 വരെയും യാത്ര ചെയ്യുന്നവർക്കാണ് ടിക്കറ്റ് നിരക്കിളവ് ലഭ്യമാവുക. ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, തിരുവനന്തപുരം, കുവൈറ്റ്, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളും പ്രത്യേക നിരക്ക് പ്രഖ്യാപിച്ചവയിൽ ഉൾപ്പെടും. കുവൈറ്റ്, ബെയ്റൂട്ട്, ദോഹ, മസ്‌ക്കറ്റ് എന്നിവയാണ് മറ്റ് സ്ഥലങ്ങൾ. 605 മുതൽ 5,190 ദിർഹം വരെയാണ് നിരക്കുകൾ ഈടാക്കുക.
ദുബായ് : ദുബായ് എമിറേറ്റ്‌സ് ഇന്ത്യയിലേയ്ക്കടക്കം വിവിധ രാജ്യങ്ങളിലേയ്ക്ക് ടിക്കറ്റ് നിരക്ക് കുറച്ചു. 605 ദിർഹം വരെയാണ് കുറഞ്ഞ നിരക്ക്(ഏകദേശം 15,000 രൂപ). ഇന്ത്യ കൂടാതെ, അമേരിക്ക, ഫിലിപ്പീൻസ്, മലേഷ്യ, ചൈന, ജർമനി തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് നിരക്ക് കുറച്ചതെന്ന് എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറഞ്ഞു.
ഇന്ത്യയിലെ ചില കേന്ദ്രങ്ങളിലേയ്ക്ക് ജൂൺ 12 വരെയുള്ള കാലയളവിലും മറ്റ് ചില കേന്ദ്രങ്ങളിലേയ്ക്ക് ഏപ്രിൽ 19 മുതൽ സെപ്റ്റംബർ 30 വരെയും യാത്ര ചെയ്യുന്നവർക്കാണ് ടിക്കറ്റ് നിരക്കിളവ് ലഭ്യമാവുക.
ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂർ, തിരുവനന്തപുരം, കുവൈറ്റ്, ഡൽഹി, മുംബൈ തുടങ്ങിയ സ്ഥലങ്ങളും പ്രത്യേക നിരക്ക് പ്രഖ്യാപിച്ചവയിൽ ഉൾപ്പെടും. കുവൈറ്റ്, ബെയ്റൂട്ട്, ദോഹ, മസ്‌ക്കറ്റ് എന്നിവയാണ് മറ്റ് സ്ഥലങ്ങൾ. 605 മുതൽ 5,190 ദിർഹം വരെയാണ് നിരക്കുകൾ ഈടാക്കുക.