- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
ലാപ്ടോപ്പിനേക്കാൾ വിലയുള്ളതാണ് നമ്മുടെ ജീവൻ; മലയാളികളെ കളിയാക്കുന്നതും സഹിക്കുന്നില്ല: എമിറേറ്റ്സ് വിമാന അപകടത്തിൽ ഒരു മലയാളി റേഡിയോ ജോക്കിയുടെ പ്രതികരണം
പ്രവാസികളായ പലരും ഇന്നലെ ഉണ്ടായ വിമാന അപകടം വളരെ ഞെട്ടലോടെ ആണ് കണ്ടത് ..!! എന്നാൽ പലരും ആ അപകടത്തിനിടയിൽ ലാപ്‌ടോപ്പും , സെര്ടിഫിക്കറ്റ്‌സ് മറ്റും തിരയുന്നതിനെ ട്രോളുന്നത് കണ്ടു .. അങ്ങനെ തിരഞ്ഞത് തെറ്റല്ല എന്ന് പറയുന്നവരും ഉണ്ട് .. ചിലരുടെ വാദം പലർക്കും ജോലിക്കു വേണ്ടി ഉള്ള സെര്ടിഫിക്കറ്റ്‌സ് ബാഗിൽ ഉണ്ട് എന്നതായിരുന്നു .. ചിലർ പറഞ്ഞത് ഇനി ജീവിക്കാൻ ഡ്രസ്സ് ഇല്ല , പണം ഇല്ല എന്നായിരുന്നു , മറ്റു ചിലർ പറഞ്ഞത് ഭക്ഷണം ഉണ്ടായിരുന്നു എന്നായിരുന്നു .. ഉള്ളത് പറയണമല്ലോ ഞാനും ആ വീഡിയോ കണ്ടു .. ആളുകളുടെ പെരുമാറ്റം കണ്ടു സഹിച്ചില്ല അതിനു കാരണം പലതാണ് .. 1. Emirates ൽ കയറി Visit Visa യിൽ ദുബൈയിൽ എത്തി സെര്ടിഫിക്കറ്റ്‌സ് കൊടുത്തു ജോലിക്കു ശ്രമിക്കുന്ന മലയാളികൾ കുറവാണ് ..2. ലാപ്‌ടോപ്പ് നേക്കാൾ വിലയുള്ളതാണ് നമ്മുടെ ജീവൻ .. Crew ന്റെയും3. ഈ ജീവൻ ഉണ്ടെങ്കിലേ ഭക്ഷണം കഴിക്കാൻ പറ്റൂ4. പിന്നെ പണം ഒട്ടുമിക്ക പുരുഷന്മാരും വാലറ്റ്ൽ ആക്കി പാന്റ്‌സിൽ തന്നെയാണ് വെക്കാറ് .. അതിൽ അത്യാവശ്യം പണവും , കാർഡും , ലൈസൻസും
പ്രവാസികളായ പലരും ഇന്നലെ ഉണ്ടായ വിമാന അപകടം വളരെ ഞെട്ടലോടെ ആണ് കണ്ടത് ..!! എന്നാൽ പലരും ആ അപകടത്തിനിടയിൽ ലാപ്‌ടോപ്പും , സെര്ടിഫിക്കറ്റ്‌സ് മറ്റും തിരയുന്നതിനെ ട്രോളുന്നത് കണ്ടു .. അങ്ങനെ തിരഞ്ഞത് തെറ്റല്ല എന്ന് പറയുന്നവരും ഉണ്ട് .. ചിലരുടെ വാദം പലർക്കും ജോലിക്കു വേണ്ടി ഉള്ള സെര്ടിഫിക്കറ്റ്‌സ് ബാഗിൽ ഉണ്ട് എന്നതായിരുന്നു .. ചിലർ പറഞ്ഞത് ഇനി ജീവിക്കാൻ ഡ്രസ്സ് ഇല്ല , പണം ഇല്ല എന്നായിരുന്നു , മറ്റു ചിലർ പറഞ്ഞത് ഭക്ഷണം ഉണ്ടായിരുന്നു എന്നായിരുന്നു .. ഉള്ളത് പറയണമല്ലോ ഞാനും ആ വീഡിയോ കണ്ടു .. ആളുകളുടെ പെരുമാറ്റം കണ്ടു സഹിച്ചില്ല അതിനു കാരണം പലതാണ് ..
1. Emirates ൽ കയറി Visit Visa യിൽ ദുബൈയിൽ എത്തി സെര്ടിഫിക്കറ്റ്‌സ് കൊടുത്തു ജോലിക്കു ശ്രമിക്കുന്ന മലയാളികൾ കുറവാണ് ..
2. ലാപ്‌ടോപ്പ് നേക്കാൾ വിലയുള്ളതാണ് നമ്മുടെ ജീവൻ .. Crew ന്റെയും
3. ഈ ജീവൻ ഉണ്ടെങ്കിലേ ഭക്ഷണം കഴിക്കാൻ പറ്റൂ
4. പിന്നെ പണം ഒട്ടുമിക്ക പുരുഷന്മാരും വാലറ്റ്ൽ ആക്കി പാന്റ്‌സിൽ തന്നെയാണ് വെക്കാറ് .. അതിൽ അത്യാവശ്യം പണവും , കാർഡും , ലൈസൻസും , മറ്റും ഉണ്ടാകും ..സ്ത്രീകൾ അത് ഒരു വാലറ്റ് ൽ ആക്കി ബാഗിൽ ആകും വെക്കാറ് അതെടുക്കുമായിരിക്കും
പക്ഷെ ഈ ലാപ്‌ടോപ്പ് , സെര്ടിഫിക്കറ്റ്‌സ് വാദം .. അത് ചുമ്മാ ജാഡ പറയുവല്ലേ ?? അതൊക്കെ ഇനിയും നേടിക്കൂടേ ??
PS : ഇനി മറ്റൊരു കാര്യം ഞാനും ബാഗ് എടുക്കുമായിരുന്നു എന്റെ passport ഉള്ളത് ഒരു ഹാൻഡ് ബാഗിൽ / ട്രാവൽ ബാഗിൽ ആയിരുന്നെങ്കിൽ .. പക്ഷെ ഞാൻ വിമാനത്തിൽ യാത്ര ചെയ്തു തുടങ്ങിയത് മുതൽ എന്തുകൊണ്ടോ എനിക്കറിയില്ല പാസ്‌പോര്ട്ട് എന്റെ പോക്കറ്റിൽ ആണ് വച്ചിട്ടുള്ളത് .. ഇന്ന് എനിക്ക് തോന്നുന്നു അതാണ് ഏറ്റവും നല്ലതെന്നു ..!
ശരിയാണ് നമ്മൾ മറ്റൊരു നാട്ടിലാണ് അതുകൊണ്ടു അത്യാവശ്യം വേണ്ടത് passport ആണ് .. ഇനി അത് നഷ്ടമായാൽ പോലും നേടാൻ കുറച്ചു സമയം എടുക്കുമെങ്കിലും പറ്റും!! കാശില്ലെങ്കിൽ അത്യാവശ്യത്തിനു സഹായിക്കാൻ ഒരുപാട് പേരുണ്ടാകും .. കുറച്ചു കഷ്ട്ടം അനുഭവിച്ചാലും സെര്ടിഫിക്കറ്റ്‌സ് ഇനിയും ഉണ്ടാക്കാം .. പിന്നെയും എന്തിനായിരുന്നു 'Emirates ' ൽ യാത്ര ചെയ്തവർ ഇത്ര തിടുക്കം കാട്ടിയതു ??
നമ്മൾ മറന്നു പോകുന്ന ഒന്നുണ്ട് എല്ലാ യാത്രക്കാരെയും രക്ഷപെടുത്തിയിട്ടു സ്വയം രക്ഷ നേടിയാൽ .. അവർ എത്തുന്നതും കാത്തിരിക്കുന്ന കുടുംബം ഉള്ളവരാണ് Cabin Crew അംഗങ്ങളും .! എന്തായാലും ഇനി ഇങ്ങനെ ഒന്നുണ്ടാവാതെ ഇരിക്കട്ടെ ..! പക്വതയോടെ നമുക്ക് പെരുമാറാൻ കഴിയട്ടെ ..!! ജീവൻ വലുതാണ് മറ്റെന്തിനേക്കാളും .. !!
വാൽകഷ്ണം: മലയാളികളെ കളിയാക്കുന്നത് കണ്ടിട്ടു സഹിച്ചില്ല .. ഇനി നമ്മൾ ഒരിടത്തും ഇങ്ങനെ ആവരുത് എന്ന് കരുതി ഇട്ട പോസ്റ്റ്
(ദുബായിലെ പ്രമുഖ എഫ്എം റേഡിയോയിലെ ജോക്കിയായ ആർ ജെ വൈശാഖ് ഫേസ്‌ബുക്കിൽ എഴുതിയതാണ് ഈ കുറിപ്പ്)