ദുബൈ: ദുബൈയിലെ താമസക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തു ന്നതിനുള്ള കാലാവധി നീട്ടി. ഡിസംബർ 31നുള്ളിൽ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്ത ണമെന്നായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. എല്ലാ താമസക്കാരും നിർബന്ധമായും ആരോഗ്യം ഇൻഷുറൻസ് എടുത്തിരിക്കണമെന്നാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

ഇൻഷുറൻസിന് അപേക്ഷിക്കുന്നതിനായി അവസാന സമയങ്ങളിൽ ശ്രമിച്ചവർക്ക് സെർവർ തിരക്കായതിനാൽ വെബ്സൈറ്റുവഴി പലർക്കും അപേക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഡിസംബർ 31ന് ശേഷവും അപേക്ഷിക്കാമെന്ന പുതിയ നിർദ്ദേശം പ്രവാസികൾ ഉൾപെടെയുള്ളവർക്ക് ആശ്വാസമായിരിക്കുകയാണ്.

.ഡിസംബർ 31ന് ശേഷവും പോളിസി എടുക്കാത്തവർക്ക് പിഴ ഈടാക്കുമെന്നാണ് നേരത്തേ പ്രഖ്യാപിച്ചിരുന്നതെങ്കിലും അപേക്ഷകരുടെയും ഇൻഷുറൻസ് കമ്പനികളുടെയും സൗകര്യം പരിഗണിച്ചാണ് പുതുവർഷത്തിന്റെ തുടക്കത്തിലും അപേക്ഷ സ്വീകരിക്കാൻ തീരുമാനിച്ചത്. ആശ്രിതർക്കും വീട്ടു ജീവനക്കാർക്കും പോളിസി എടുക്കേണ്ടത് ഗൃഹനാഥന്റെ (സ്‌പോൺസറുടെ) ബാധ്യതയാണ്. കൂടുതൽ കുടുംബാംഗങ്ങളുള്ള പലരും ശമ്പള ദിനമായാലേ ഇതിനുള്ള തുക സ്വരൂപിക്കാനാവൂ എന്ന് അധികൃതരെ അറിയിച്ചിരുന്നു.

ഇത് രണ്ടാം തവണയാണ് സമയപരിധി നീട്ടി നൽകുന്നത്. എന്നാൽ പുതിയ
സമയപരിധി അവസാനിക്കുന്ന ദിവസം അധികൃതർ അറിയിച്ചിട്ടില്‌ളെങ്കിലും സമയം അവസാനിക്കുന്നതോടെ ഇൻഷൂറൻസില്ലാത്ത ഓരോരുത്തർക്കും മാസം 500 ദിർഹം വീതം സ്‌പോൺസർ പിഴ നൽകേണ്ടി വരും.ഡി.എച്ച്്.എയുടെ 800342 എന്ന ടോൾഫ്രീ നമ്പറിൽ ബന്ധപ്പെട്ടാൽ ഇൻഷുറൻസ് സംബന്ധിച്ച സംശയങ്ങൾക്ക് മറുപടി ലഭിക്കും.