- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായിൽ 60,000 ദിർഹത്തിൽ കൂടുതൽ തുകയുമായോ വസ്തുക്കളുമായോ പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുന്നത് നിയമവിരുദ്ധം; നിയമം ലംഘിച്ചാൽ പിഴ ഉറപ്പ്
രാജ്യത്തെ പൊതു ഗതാഗതങ്ങളിൽ 60,000 ദിർഹമോ അതിലധികമോ സമാനമായ വില മതിക്കുന്ന വസ്തുക്കളുമായോ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ദുബൈാത്രചെയ്യുന്നത് നിയമ വിരുദ്ധമന്ന് ദുബായി പൊലീസ്. ഇത്തരം യാത്രക്കാർ പിടിക്കപ്പെട്ടാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ദുബായി പൊലീസ് ഗതാഗത സുരക്ഷ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ബാസ്തകി അറിയിച്ചു
രാജ്യത്തെ പൊതു ഗതാഗതങ്ങളിൽ 60,000 ദിർഹമോ അതിലധികമോ സമാനമായ വില മതിക്കുന്ന വസ്തുക്കളുമായോ യാത്ര ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് ദുബൈാത്രചെയ്യുന്നത് നിയമ വിരുദ്ധമന്ന് ദുബായി പൊലീസ്. ഇത്തരം യാത്രക്കാർ പിടിക്കപ്പെട്ടാൽ പിഴ ഒടുക്കേണ്ടി വരുമെന്ന് ദുബായി പൊലീസ് ഗതാഗത സുരക്ഷ വിഭാഗം മേധാവി ലഫ്റ്റനന്റ് കേണൽ മുഹമ്മദ് അൽ ബാസ്തകി അറിയിച്ചു.
വ്യക്തികളുടെ സുരക്ഷ പരിഗണിച്ചാണ് നിയമം കർശനമാക്കുന്നത്. നേരത്തെ ലക്ഷങ്ങളുടെ സ്വർണവും വജ്രവുമായി മെട്രോയിൽ യാത്ര ചെയ്ത ജുവലറി സെയിൽസ്മാൻ ഇത്തരത്തിൽ പിഴ ഒടുക്കിയെന്ന് ദുബായി പൊലീസ് അറിയിച്ചു.
മറ്റൊരു സംഭവത്തിൽ 165,000 ദിർഹവുമായി ഏഷ്യക്കാരനെ പിടികൂടിയിരുന്നു. ബാങ്കുകളുമായി ഇടപാടുകൾ നടത്താൻ താല്പര്യമില്ലെന്നും അതിനാൽ പണം വീട്ടിൽ സൂക്ഷിക്കുക യാണെന്നു മായിരുന്നു ഇദ്ദേഹത്തിന്റെ മറുപടി. സംശയം തോന്നിയ പൊലീസ് ഇയാളെ അൽ റഷീദിയ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു.