- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദുബായ്ക്ക് മുകളിലൂടെ ടാക്‌സിയിൽ പറക്കുന്ന കാലം വിദൂരമല്ല; 2020 ഓടെ പറക്കും ടാക്സികൾ യാഥാർത്ഥ്യമാക്കാൻ ആർടിഎ
സ്മാർട്ടായ ദുബായ്ക്ക് മുകളിലൂടെ ടാക്‌സിയിൽ പറക്കുന്ന കാലവും വിദൂരമല്ലെന്ന് റിപ്പോർട്ട്. 2020ൽ പറക്കും ടാക്‌സികൾ യാഥാർഥ്യമാവുമെന്ന് ആർടിഎ അറിയിച്ചു. രാജ്യാന്തര ടാക്സി ശൃംഖലയായ യൂബറുമായി ചേർന്നാണ് ആർടിഎ പറക്കും ടാക്സികൾ ഒരുക്കുന്നത്. വേൾഡ് എക്സ്‌പോ 2020നോടനുബന്ധിച്ച് പറക്കും ടാക്സികളുടെ പരീക്ഷണയോട്ടം നടത്താനാണ് ദുബായ് റോഡ്സ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ പദ്ധതി. വെർട്ടിക്കൽ ടെയ്ക് ഓഫ് ആൻഡ് ലാൻഡിങ് വെഹിക്കിൾസ് എന്ന് പേരിട്ടിരിക്കുന്ന വാഹനം യുബറിന്റെ സഹകരണത്തോടെ യാഥാർത്ഥ്യമാക്കാനാണ് ആർടിഐ തീരുമാനം ടാക്‌സി കളുടെ രൂപകൽപന, റൂട്ട്, നിരക്ക്, സഞ്ചാരം എന്നിവ ചർച്ച ചെയ്ത് തീരുമാനിക്കും. നഗരത്തിന കത്ത് എയർ ടാക്‌സി പുറപ്പെടുന്നതിനും തിരിച്ചിറങ്ങുന്നതിനുമുള്ള വെർട്ടി പോർട്‌സുകൾ കണ്ടെത്തുന്നത് സംബന്ധിച്ച് പഠനം തുടരുകയാണ് ആദ്യഘട്ടത്തിൽ പൈലറ്റിന്റെ സഹായത്തോടെയും പിന്നീട് പൈലറ്റില്ലാതെയും ഈ വാഹനങ്ങൾ പറത്താനാണ് പദ്ധതിയിടുന്നതെന്ന് യുഎഇയിലെ യുബർ ജനറൽ മാനേജർ ക്രിസ് ഫ്രീ അറിയിച്ചു. പല നിർമ്മാതാക്കളോട് കൂടിയാലോച
സ്മാർട്ടായ ദുബായ്ക്ക് മുകളിലൂടെ ടാക്‌സിയിൽ പറക്കുന്ന കാലവും വിദൂരമല്ലെന്ന് റിപ്പോർട്ട്. 2020ൽ പറക്കും ടാക്‌സികൾ യാഥാർഥ്യമാവുമെന്ന് ആർടിഎ അറിയിച്ചു. രാജ്യാന്തര ടാക്സി ശൃംഖലയായ യൂബറുമായി ചേർന്നാണ് ആർടിഎ പറക്കും ടാക്സികൾ ഒരുക്കുന്നത്. വേൾഡ് എക്സ്‌പോ 2020നോടനുബന്ധിച്ച് പറക്കും ടാക്സികളുടെ പരീക്ഷണയോട്ടം നടത്താനാണ് ദുബായ് റോഡ്സ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ പദ്ധതി.
വെർട്ടിക്കൽ ടെയ്ക് ഓഫ് ആൻഡ് ലാൻഡിങ് വെഹിക്കിൾസ് എന്ന് പേരിട്ടിരിക്കുന്ന വാഹനം യുബറിന്റെ സഹകരണത്തോടെ യാഥാർത്ഥ്യമാക്കാനാണ് ആർടിഐ തീരുമാനം ടാക്‌സി കളുടെ രൂപകൽപന, റൂട്ട്, നിരക്ക്, സഞ്ചാരം എന്നിവ ചർച്ച ചെയ്ത് തീരുമാനിക്കും. നഗരത്തിന കത്ത് എയർ ടാക്‌സി പുറപ്പെടുന്നതിനും തിരിച്ചിറങ്ങുന്നതിനുമുള്ള വെർട്ടി പോർട്‌സുകൾ കണ്ടെത്തുന്നത് സംബന്ധിച്ച് പഠനം
തുടരുകയാണ്
ആദ്യഘട്ടത്തിൽ പൈലറ്റിന്റെ സഹായത്തോടെയും പിന്നീട് പൈലറ്റില്ലാതെയും ഈ വാഹനങ്ങൾ പറത്താനാണ് പദ്ധതിയിടുന്നതെന്ന് യുഎഇയിലെ യുബർ ജനറൽ മാനേജർ ക്രിസ് ഫ്രീ അറിയിച്ചു. പല നിർമ്മാതാക്കളോട് കൂടിയാലോചിച്ചും പലതരം ഡിസൈനുകൾ കണ്ടെത്തിയുമായിരിക്കും വാഹനത്തിന് രൂപം നൽകകുക. ആദ്യഘട്ടത്തിൽ പൈലറ്റിനെ കൂടാതെ മറ്റൊരു യാത്രക്കാരനെ മാത്രമായിരിക്കും വാഹനത്തിൽ കയറ്റാൻ കഴിയുക. പിന്നീട് യാത്രക്കാരുടെ എണ്ണം കൂട്ടാൻ സാധിക്കും.
6 മുതൽ 8 വരെ ഇലക്ട്രിക് പ്രൊപ്പൽഷൻ മോട്ടറുകളായിരിക്കും വെർട്ടിക്കിൾ ടെയ്ക്ഓഫ് ആൻഡ് ലാൻഡിങ് വെഹിക്കിളിൽ ഉണ്ടായിരിക്കുക. വെർട്ടിപോർട്ടുകളിൽ ഇവ ചാർജ് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും.