- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചെറുകിട പലവ്യഞ്ജന സ്ഥാപനങ്ങളുടെ പുറംഭാഗം, ഉൾവശം എന്നിവ മിനുക്കണം; അബുദാബിക്ക് പിന്നാലെ് ദുബാബിയും ഗ്രോസറികൾക്ക് രാജ്യാന്തര നിലവാരം ഉറപ്പാക്കും; പ്രതിസന്ധിയിലാകുന്നത് മലയാളികൾ തന്നെ
ദുബായ:ഗ്രോസറികൾക്ക് രാജ്യാന്തര നിലവാരം ഉറപ്പാക്കാൻ ദുബായിയുടെ ഇടപെടൽ. അബുദാബിക്ക് പിന്നാലെയാണ് ദുബായിലെ ഗ്രോസറികളുടെയും മുഖം മനിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിപ്പുകാർക്ക് ശിൽപശാലകൾ നടത്തികാണ്. ഗ്രോസറികളുടെ നവീകരണം വഴി ദുബായ് ലോകത്തെ ഏറ്റവും മികച്ച ഷോപ്പിങ്, റിടെയ്ൽ കേന്ദ്രമെന്ന ഖ്യാതിയിൽ എത്തിക്കുമാണ് നീക്കം. കഴിഞ്ഞ വർഷം മുതൽ ദുബായ് സാമ്പത്തിക വിഭാഗം ഗ്രോസറി പരിശോധന നടത്തുന്നുണ്ട്. ഈ വർഷം ഇതുവരെ15 ശിൽപശാലകൾ നടത്തി. കൂടാതെ, അധികൃതർ 532 സന്ദർശനങ്ങളും നടത്തി. രണ്ടും ഈ വർഷവും തുടരും. ദുബായിലെ ഗ്രോസറികൾ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് നടത്തിവരുന്നത്. അടുത്തകാലത്ത് സൂപ്പർ മാർക്കറ്റുകളുടെ എണ്ണം വർധിച്ചത് മൂലം ഇവർ വളരെ ചെറിയ ലാഭത്തിനാണ് പ്രവർത്തതിച്ചുവരുന്നത്. പുതിയ മാനദണ്ഡം നടപ്പിലാക്കാൻ വൻ തുക ഗ്രോസറികൾക്ക് ആവശ്യമായി വരും. ഇത് നടത്തിപ്പുകാരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നു. ബിസിനസ് റജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിങ് വിഭാഗത്തിന്റെ നേതൃത്വത്ത
ദുബായ:ഗ്രോസറികൾക്ക് രാജ്യാന്തര നിലവാരം ഉറപ്പാക്കാൻ ദുബായിയുടെ ഇടപെടൽ. അബുദാബിക്ക് പിന്നാലെയാണ് ദുബായിലെ ഗ്രോസറികളുടെയും മുഖം മനിക്കുന്നത്. പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിപ്പുകാർക്ക് ശിൽപശാലകൾ നടത്തികാണ്. ഗ്രോസറികളുടെ നവീകരണം വഴി ദുബായ് ലോകത്തെ ഏറ്റവും മികച്ച ഷോപ്പിങ്, റിടെയ്ൽ കേന്ദ്രമെന്ന ഖ്യാതിയിൽ എത്തിക്കുമാണ് നീക്കം. കഴിഞ്ഞ വർഷം മുതൽ ദുബായ് സാമ്പത്തിക വിഭാഗം ഗ്രോസറി പരിശോധന നടത്തുന്നുണ്ട്.
ഈ വർഷം ഇതുവരെ15 ശിൽപശാലകൾ നടത്തി. കൂടാതെ, അധികൃതർ 532 സന്ദർശനങ്ങളും നടത്തി. രണ്ടും ഈ വർഷവും തുടരും. ദുബായിലെ ഗ്രോസറികൾ ഭൂരിഭാഗവും മലയാളികളടക്കമുള്ള ഇന്ത്യക്കാരാണ് നടത്തിവരുന്നത്. അടുത്തകാലത്ത് സൂപ്പർ മാർക്കറ്റുകളുടെ എണ്ണം വർധിച്ചത് മൂലം ഇവർ വളരെ ചെറിയ ലാഭത്തിനാണ് പ്രവർത്തതിച്ചുവരുന്നത്. പുതിയ മാനദണ്ഡം നടപ്പിലാക്കാൻ വൻ തുക ഗ്രോസറികൾക്ക് ആവശ്യമായി വരും. ഇത് നടത്തിപ്പുകാരെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് കരുതുന്നു. ബിസിനസ് റജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിങ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് ഇടപെടൽ.
ചെറുകിട പലവ്യഞ്ജന സ്ഥാപനങ്ങളുടെ പുറംഭാഗം, ഉൾവശം എന്നിവ മിനുക്കുകയും ഘടനയിൽ മാറ്റം വരുത്തുകയും വേണമെന്നതാണ് ദുബായ് സാമ്പത്തിക വിഭാഗത്തിന്റെ നിർദ്ദേശം. ലൈസൻസ് പുതുക്കാൻ പുതിയ മാനദണ്ഡങ്ങൾ നടപ്പിലാക്കണം. ഗ്രോസറികളുടെ ഘടനയും പ്രവർത്തനവും ഏകീകരിക്കുന്നതിന് വേണ്ടിയാണിത്. നവീകരണത്തിന് ഈ വർഷം അവസാനം വരെ സമയം അനുവദിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യം വർധിപ്പിക്കൽ, കടയുടെ അകംഭാഗത്തെ ഘടന മെച്ചപ്പെടുത്തൽ, ലോഗോയിലെ ഏകത, ബ്രാൻഡിലെ വ്യക്തിത്വം, നിറം, പുറംഭാഗം, വെളിച്ചത്തിന്റെ ക്രമീകരണം തുടങ്ങിയ സകല മേഖലകളിലും രാജ്യാന്തര നിലവാരം വേണമെന്നാണ് നിർദ്ദേശം.
ദുബായ് മുനിസിപാലിറ്റിയിലെ പൊതു ആരോഗ്യം, സുരക്ഷാ വിഭാഗം നവീകരിച്ച ഗ്രോസറികൾ പരിശോധിക്കും. ഗ്രോസറിയുടെ രൂപഘടന, ഉത്പന്നങ്ങളുടെ വിതരണം, തരംതിരിക്കൽ, ശേഖരണം, ആരോഗ്യശുചിത്രം, പുകവലി, നിരോധിക്കപ്പെട്ട മൃഗങ്ങളുടെ വിൽപന എന്നിവ സംബന്ധമായതെല്ലാം പരിശോധന നടത്തും.