ദുബായ്: റംസാനോടനുബന്ധിച്ച് ദുബായ് ആരോഗ്യവിഭാഗം (ഡിഎച്ച്എ) പുതിയ സമയക്രമം പ്രഖ്യാപിച്ചു. ആശുപത്രികൾ, പ്രാഥമികാ രോഗ്യകേന്ദ്രങ്ങൾ, ആരോഗ്യവിഭാഗം ഓഫിസുകൾ എന്നിവയുടെ ഒരുമാസത്തെ സമയക്രമമാണു പ്രഖ്യാപിച്ചത്. ദുബായ് ആരോഗ്യ മന്ത്രാലയം ഓഫിസുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്കു രണ്ടുവരെയാണു പ്രവർത്തിക്കുക. ലത്തീഫാ ആശുപത്രിയിലെ ഒപി വിഭാഗം ക്ലിനിക്കുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്കു രണ്ടുവരെയും അടിയന്തര വിഭാഗങ്ങൾ, എമർജൻസി റൂം (ഇആർ) എന്നിവ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

ദുബായ് ആശുപത്രി, റാഷിദ് ആശുപത്രി എന്നിവയിലെ ഒപി ക്ലിനിക്കുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും ഉച്ചയ്ക്ക് ഒന്നരമുതൽ വൈകിട്ട് ആറരവരെയുമാണു തുറക്കുക. ഇആർ എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കും.

ഹത്ത ആശുപത്രി ക്ലിനിക്കുകൾ രാവിലെ എട്ടരമുതൽ രാത്രി പത്തരവരെ പ്രവർത്തിക്കും. എന്നാൽ ഇഫ്താറിന് വൈകിട്ട് 6.45 മുതൽ രാത്രി 8.15 വരെ ഒഴിവായിരിക്കും. പ്രത്യേക കേന്ദ്രങ്ങളായ ദുബായ് ഡയബറ്റിസ് സെന്റർ ഞായ?ർ മുതൽ വ്യാ?ഴം വരെ രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് ഒന്നുവരെയും തലസ്സീമിയ സെന്റർ രാവിലെ ഏഴരമുതൽ രാത്രി ഒൻപതരവരെയും പ്രവർത്തിക്കും.

ദുബായ് ഗൈനക്കോളജി ആൻഡ് ഫെർറ്റിലിറ്റി സെന്റർ രാവിലെ എട്ടരമുതൽ ഉച്ചയ്ക്കു രണ്ടുവരെയും സൈക്കോ തെറപ്പി ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ രാവിലെ ഏഴരമുതൽ ഉച്ചയ്ക്കു രണ്ടരവരെയും പ്രവർത്തിക്കും. പ്രൈമറി ഹെൽത്ത് കെയർ വിഭാഗത്തിലെ എല്ലാ കേന്ദ്രങ്ങളും രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്കുശേഷം മൂന്നുവരെയും രാത്രി എട്ടുമുതൽ രാത്രി 11 വരെയും ശനി രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്കു രണ്ടു വരെയും പ്രവർത്തിക്കും. നാദ് അൽ ഹമാർ, അൽ ബർഷ ആരോഗ്യ കേന്ദ്രങ്ങൾ എല്ലാ ദിവസവും 24 മണിക്കൂറും തുറക്കും.

ഡെന്റൽ ക്ലിനിക്കുകൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ ഒൻപതുമുതൽ ഉച്ചയ്ക്കു രണ്ടുവരെയും രാത്രി എട്ടുമുതൽ 11 വരെയുമാണു തുറക്കുക. അല്ഡ ബെദ്ദ ഹെൽത്ത് കെയർ കേന്ദ്രങ്ങൾ ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് ആറുവരെ പ്രവർത്തിക്കും