- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുമായി വിമാനം കാത്തിരിക്കുന്നവർക്ക് ഇനി ബോറഡി വേണ്ട; ഉല്ലാസകേന്ദ്രങ്ങൾ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളുമായി ദുബായ് രാജ്യാന്തര വിമാനത്താവളം
ദുബായ്: കുട്ടികളുമായി യാത്രചെയ്യുന്ന കുടുംബങ്ങൾക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ബി7, ബി8 ഗേറ്റുകൾക്കിടയിലുള്ള മേഖലയിലാണ് ഉല്ലാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയത്. ടിവി, കളിക്കോപ്പുകൾ, വസ്ത്രംമാറാനുള്ള സൗകര്യം, ഭക്ഷണശാലകൾ, കൂടുതൽ സൗകര്യപ്രദമായ ഇരിപ്പ
ദുബായ്: കുട്ടികളുമായി യാത്രചെയ്യുന്ന കുടുംബങ്ങൾക്ക് ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ മൂന്നിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ബി7, ബി8 ഗേറ്റുകൾക്കിടയിലുള്ള മേഖലയിലാണ് ഉല്ലാസകേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കിയത്.
ടിവി, കളിക്കോപ്പുകൾ, വസ്ത്രംമാറാനുള്ള സൗകര്യം, ഭക്ഷണശാലകൾ, കൂടുതൽ സൗകര്യപ്രദമായ ഇരിപ്പിടങ്ങൾ തുടങ്ങിയവ ഉണ്ടാകും. വിമാനം കാത്തിരിക്കുന്നവർക്ക് കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഷോപ്പിങ്ങിനുമെല്ലാം സൗകര്യമുണ്ടാകും.
ടെർമിനലുകളിൽ കൂടുതൽ സംവിധാനങ്ങളൊരുക്കാനുള്ള നടപടികളുടെ ഭാഗമാണിതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ക്രിസ് ഗാർട്ടൻ പറഞ്ഞു.
Next Story