ദുബായിൽ ഷവർമ്മ വിൽക്കുന്ന റസ്റ്റോറന്റുകൾക്കും സ്ഥാപനങ്ങൾക്കും പുതിയ ആരോഗ്യസുരക്ഷാ നിയമം വരുന്നു. ഷവർമ്മ പാകം ചെയ്യുമ്പോൾ പാലിക്കേക്കേണ്ട കാര്യങ്ങൾ സംബന്ധിച്ചാണ് പുതിയ നിയമം.

ഷവർമ തയാറാക്കാനും വിൽക്കാനുമുള്ള സ്ഥലത്തിന് ചുരുങ്ങിയത് 10 ചതുരശ്രമീറ്റർ വിസ്തൃതി ഉണ്ടായിരിക്കണമെന്നാണ് നിബന്ധനകളിൽ പ്രധാനം. ൗ മാസം അവസാനത്തോടെ നിയമം നിലവിൽ വരും.

നഗരത്തിലെ ഷവർമ വിൽക്കുന്ന 472 റസ്റ്റോറന്റുകൾക്ക് നഗരസഭ പുതിയ നിബന്ധനകൾ അടങ്ങിയ ലഘുലേഖ വിതരണം ചെയ്തിട്ടുണ്ട്. നിയമലംഘകർക്ക് കടുത്ത പിഴ ചുമത്തുമെന്ന് നഗരസഭ അറിയിച്ചു. ചുരുങ്ങിയത് 10 ചതുരശ്രമീറ്റർ വിസ്തൃതി ഉള്ള സ്ഥലത്താണ് ഷവർമ നിർമ്മാണവും വിൽപനയും നടത്തേണ്ടത്. ഇറച്ചിയും മറ്റ് ഭക്ഷ്യവസ്തുക്കളും സൂക്ഷിക്കാൻ മതിയായ സംവിധാനങ്ങൾ ഏർപ്പെടുത്തണം. ഇറച്ചി കഴുകുന്നിടത്ത് ശുചിത്വം പാലിക്കണം. വെന്റിലേഷൻ സൗകര്യവും ഒരുക്കണം.

പല റസ്റ്റോറന്റുകളിലും ശുചിത്വമില്ലാത്ത സ്ഥലങ്ങളിലാണ് ഇറച്ചി കഴുകുന്നതും ഷവർമ ഉണ്ടാക്കുന്നതുമെന്ന് നഗരസഭ ഇൻസ്‌പെക്ടർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതെ തുടർന്നാണ് നിയമം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചതെന്ന് ഭക്ഷ്യ സുരക്ഷാ പരിശോധനാ വിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹിർ പറഞ്ഞു.