ദുബൈ: കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ സാക്ഷരതാ മിഷൻ നടത്തുന്ന പത്താം തരം തുല്ല്യതാ കോഴ്‌സിന്റെ അഞ്ചാം ബാച്ചിന്റെ പ്രവേശനോത്സവം ദുബൈ കെ.എം.സി.സിയിൽ വർണാഭമായി നടന്നു. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിക്ക് നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി പ്രസിഡന്റ് പി.കെ അൻവർ നഹ അദ്ധ്യക്ഷത വഹിച്ചു. വിവിധ ജീവിത സാഹചര്യങ്ങൾ കാരണം വിദ്യാഭ്യാസം പാതി വഴിയിൽ ഉപേക്ഷിച്ച് ഗൾഫിലേക്ക് എത്തിചേർന്നവർക്ക് ദുബൈ കെ.എം.സി.സി തുടർ വിദ്യാഭ്യാസത്തിനുള്ള അവസരമോരുക്കുന്നതിന്റെ ഭാഗമായാണ് സാക്ഷരതാ മിഷനുമായി ചേർന്ന് ഈ തുല്യതാ കോഴ്‌സ് നാല് വർഷമായി നടന്നു വരുന്നത്.ഇതിനകം 420 പേർ പത്താം തരം സർട്ടിഫിക്കറ്റ് സ്വന്തമാക്കുകയും അതുവഴി ജോലി സ്ഥിരത ഉറപ്പു വരുത്തുകയും സ്ഥാന കയറ്റം നേടുകയും ചെയ്തിട്ടുണ്ട്.

ഈ വർഷത്തെ പ്രവേശനോത്സവം കേക്ക് മുറിച്ചു കൊണ്ട് പ്രസിഡന്റ് പി.കെ അൻവർ നഹ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതം പറഞ്ഞു.മൈ ഫ്യൂച്ചർ ചെയർമാൻ അഡ്വ: സാജിദ് അബൂബക്കർ തുല്യതാ കോഴ്‌സിനെ കുറിച്ച് വിശദീകരിച്ചു. ദിലീപ് കുമാർ (പ്രിൻസിപ്പൾ, ഗൾഫ് മോഡൽ സ്‌കൂൾ), കോയ മാസ്റ്റർ (വൈസ് പ്രിൻസിപ്പൾ എൻ.ഐ മോഡൽ സ്‌കൂൾ), കെ.എം.സി.സി സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂർ, ഇസ്മായിൽ ഏറാമല, തുല്യതാ ക്ലാസിലെ അദ്ധ്യാപകരായ ഫൈസൽ ഏലംകുളം, ഡോ: ഹൈദർ ഹുദവി,വി.കെ റഷീദ്, അനൂപ് യാസീൻ, സിമ്‌ന ടീച്ചർ,കെ.പി.എ സലാം, അൻവറുള്ള ഹുദവി ,അഷറഫ്എ പള്ളിക്കര എന്നിവർ പ്രസംഗിച്ചു. നാലാം ബാച്ചിലെ പഠനം പൂർത്തീകരിച്ച ബഷീർ എടച്ചേരി,കെ.ഇബ്രാഹിം എന്നിവർ അവരുടെ അനുഭവങ്ങൾ പങ്കുവച്ചു.

ഫാറൂഖ് കോളേജ് അലൂംനി(ഫോസ),പി.എസ്.എം.ഒ കോളേജ് അലൂംനി,ചെമ്മാട് ദാറുൽ ഹുദാ അലൂമ്‌നി( ഹാദിയ) എന്നീ അസോസിയേഷനുകൾ ദുബൈ കെ.എം.സി.സിയുടെ സാക്ഷരതാ മിഷൻ പ്രവർത്തനവുമായി സഹകരിക്കുനത്. ദുബൈ കെ.എം.സി.സി മൈ ഫ്യൂച്ചർ വിങ് ജന:കൺവീനറും, സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്ററുമായ ഷഹീർ കൊല്ലം നന്ദി പറഞ്ഞു. നാലാം ബാച്ചിലെ പഠിതാക്കളായിരുന്ന അഹമ്മദ് സാലിഹ്, കെ.മുഹമ്മദ്, സയീദ്, റഹ്മത്തുള്ള,ബഷീർ എടച്ചേരി എന്നിവരാണ് പ്രവേശനോൽസവത്തിനു നേതൃത്വം നൽകിയത്.