- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
മംഗളൂരു വിമാനത്താവളത്തിൽ മലയാളി യാത്രികർക്കു പീഡനം; കെ.എം.സി.സി നേതാക്കൾ മന്ത്രി യു.ടി ഖാദറിന് നിവേദനം നല്ക
ദുബൈ: മംഗളൂരു വിമാനത്താവളത്തിൽ കാസർകോട്ടുകാരടക്കമുള്ള മലയാളി യാത്രക്കാർക്കു എമിഗ്രേഷൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പീഡനത്തിനും വിവേചനത്തിനുമെതിരെ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ടു ദുബൈ കെ.എം.സി.സി.കാസർകോട് മണ്ഡലം കമ്മിറ്റി കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിന് നിവേദനം നൽകി മലയാളികളായ യാത്രക്കാരെ പരിശോധനയ
ദുബൈ: മംഗളൂരു വിമാനത്താവളത്തിൽ കാസർകോട്ടുകാരടക്കമുള്ള മലയാളി യാത്രക്കാർക്കു എമിഗ്രേഷൻ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടാകുന്ന പീഡനത്തിനും വിവേചനത്തിനുമെതിരെ നടപടിയെടുക്കണ മെന്നാവശ്യപ്പെട്ടു ദുബൈ കെ.എം.സി.സി.കാസർകോട് മണ്ഡലം കമ്മിറ്റി കർണാടക ആരോഗ്യ മന്ത്രി യു.ടി ഖാദറിന് നിവേദനം നൽകി
മലയാളികളായ യാത്രക്കാരെ പരിശോധനയുടെ പേരിൽ മണിക്കൂറുകളോളം നിർത്തുകയും തീവ്രവാദികളായി ചിത്രീകരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് ഇവിടെ പതിവാണ്.
വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും വിമാനത്താവളം ഉണ്ടായ കാലം മുതൽ കേട്ടുവരുന്നു. ഇതിൽ നിന്നും മനസിലാകുന്നത് വിമാനത്താവളം അതിന്റെ പൂർണതയിൽ ഇനിയും എത്തിയിട്ടില്ല എന്നതാണ്. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് മുതൽ വിമാനങ്ങൾ സമയത്ത് എത്താത്തത് വരെയുള്ള പ്രശ്‌നങ്ങൾ ഇവിടെ നിലനിൽക്കുന്നു.
168 പേരുടെ ജീവൻ നഷ്ടപ്പെടാനിടയായ വിമാനാപകടം ഉണ്ടായ എയർപോർട്ട് കൂടിയാണിത്. ഈ അപകടത്തിലൂടെ ലോകത്തിലെ ദുരന്തങ്ങളുടെ ഭൂപടത്തിൽ ഇടം നേടിയ വിമാനത്താവളത്തിൽ ചെറുതും വലുതുമായ നിരവധി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്നു.
വിമാനത്താവളത്തിന്റെ പ്രധാന പ്രയോക്താക്കൾ വടക്കെ മലബാറിലെയും ദക്ഷിണ കന്നഡ ജില്ലകളിലെയും പ്രവാസികൾ ഉൾപെടെയുള്ള ജനങ്ങളാണ്. ഇവർ തന്നെയാണ് പലപ്പോഴും ഇവിടുത്തെ പരിമിതികളിൽ വീർപുമുട്ടി കഴിയുന്നത്.പീഡനങ്ങളുടെയും ദ്രോഹനടപടികളുടെയും ഒരു പരമ്പര തന്നെയാണ് എത്രയോ കാലമായി മലയാളികൾക്കു നേരെ മംഗളൂരു വിമാനത്താവളത്തിൽ അരങ്ങേറുന്നത്.
ആക്ടിങ് പ്രസിഡന്റ് ശരീഫ് പൈക്ക, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഫൈസൽ പട്ടേൽ, മറ്റു ഭാരവാഹികളായ സലിം ചേരങ്കൈ, ഇ.ബി അഹമ്മദ്, പി.ഡി നൂറുദ്ദീൻ തുടങ്ങിയവർ ചേർന്നാണു ദുബൈയിലെത്തിയ മന്ത്രിക്കു നിവേദനം നൽകിയത്.ലഗേജു പരിശോധനയുടെ പേരിലാണ് ഏറെയും പീഡനം നടക്കുന്നത്. അധികൃതരുടെ ഭാഗത്തു നിന്നും വിഷയത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് കെ.എം.സി.സി നേതാക്കൾ മന്ത്രിയെ കണ്ട് നിവേദനം നൽകിയത്.