- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
പ്രവാസിസമൂഹങ്ങളെ വോട്ട് ചേർക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാവനാം കെ എം സി സി
ദുബായ് - പ്രവാസിവോട്ട് ചേർക്കലുമായ് ബന്ധപ്പെട്ട് പല സ്ഥലങ്ങളിലുംവ്യത്യസ്തമായ നിലപാടുകളാണ് ഭരണകൂടങ്ങളിൽ നിന്നുണ്ടാവുന്നതെന്നുംകൂടുതൽ സങ്കീർണ്ണത സൃഷ്ടിച്ചുകൊണ്ട് പ്രവാസിസമൂഹങ്ങളെ അവഹേളിക്കുന്ന പ്രവണതകൾ അവസാനിപ്പിച്ചുകൊണ്ട് ഏകീകൃതമായ ഒരു ഉത്തരവിലൂടെ അവ്യക്തതകൾ നീക്കി പ്രവാസിസമൂഹങ്ങളെ വോട്ട് ചേർക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാവണമെന്നും ദുബായ് കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി ആവിശ്യപ്പെട്ടു. നിലവിൽ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തവർക്ക് പല സ്ഥലങ്ങളിലും വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലയിടത്ത് നേരിട്ട് താലൂക്കാഫീസിൽ ഹാജരാകാൻ പറയുന്നു. മറ്റൊരിടത്ത് രേഖകളുമായി ബന്ധുക്കൾ ഹാജരാവാനുള്ള നിർദ്ദേശങ്ങൾ ഉണ്ടാവുന്നു. വേറൊരിടത്ത് ബി എൽ എ ഓഫീസർമാർ നേരിട്ട് തെളിവെടുപ്പിന് വീടുകളിൽ എത്തുന്നു. ഇങ്ങനെ അവ്യക്തമായ നൂലാമാലകൾ സൃഷ്ടിച്ച് പ്രവാസസമൂഹത്തിന് അവകാശമായി ലഭിച്ച പ്രവാസിവോട്ടെന്ന അവകാശത്തെ വെറുമൊരു പ്രഹസനമാക്കിമാറ്റരുത്. ഇന്ത്യൻ സംബത്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളോടുള
ദുബായ് - പ്രവാസിവോട്ട് ചേർക്കലുമായ് ബന്ധപ്പെട്ട് പല സ്ഥലങ്ങളിലുംവ്യത്യസ്തമായ നിലപാടുകളാണ് ഭരണകൂടങ്ങളിൽ നിന്നുണ്ടാവുന്നതെന്നുംകൂടുതൽ സങ്കീർണ്ണത സൃഷ്ടിച്ചുകൊണ്ട് പ്രവാസിസമൂഹങ്ങളെ അവഹേളിക്കുന്ന പ്രവണതകൾ അവസാനിപ്പിച്ചുകൊണ്ട് ഏകീകൃതമായ ഒരു ഉത്തരവിലൂടെ അവ്യക്തതകൾ നീക്കി പ്രവാസിസമൂഹങ്ങളെ വോട്ട് ചേർക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ ഉണ്ടാവണമെന്നും ദുബായ് കെ എം സി സി കാസറകോട് ജില്ലാകമ്മിറ്റി ആവിശ്യപ്പെട്ടു.
നിലവിൽ ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്തവർക്ക് പല സ്ഥലങ്ങളിലും വ്യത്യസ്തമായ മറുപടികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലയിടത്ത് നേരിട്ട് താലൂക്കാഫീസിൽ ഹാജരാകാൻ പറയുന്നു.
മറ്റൊരിടത്ത് രേഖകളുമായി ബന്ധുക്കൾ ഹാജരാവാനുള്ള നിർദ്ദേശങ്ങൾ ഉണ്ടാവുന്നു. വേറൊരിടത്ത് ബി എൽ എ ഓഫീസർമാർ നേരിട്ട് തെളിവെടുപ്പിന് വീടുകളിൽ എത്തുന്നു.
ഇങ്ങനെ അവ്യക്തമായ നൂലാമാലകൾ സൃഷ്ടിച്ച് പ്രവാസസമൂഹത്തിന് അവകാശമായി ലഭിച്ച പ്രവാസിവോട്ടെന്ന അവകാശത്തെ വെറുമൊരു പ്രഹസനമാക്കിമാറ്റരുത്. ഇന്ത്യൻ സംബത്ഘടനയെ താങ്ങിനിർത്തുന്ന പ്രവാസികളോടുള്ള ഭരണകൂടങ്ങളുടെ അനീതികളും നിരുത്തരവാദിത്വ നിലപാടുകളും അവസാനിപ്പിച്ച് സുതാര്യമായ രീതിയിൽ ഏകീകൃത ഉത്തരവുകൾ ഇറക്കണം. കെ എം സി സി ജില്ലാ കമ്മിറ്റി കൂട്ടിച്ചേർത്തു ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി ജനാധി പഥ്യ ഇന്ത്യയുടെ മതേതരത്വം സംരക്ഷിക്കാൻ പ്രവാസി വോട്ട് എന്ന പ്രമേയത്തിൽ ആരംഭിച്ച പ്രവാസി വോട്ട് ചേർക്കൽ ക്യാമ്പയിനിൽ പങ്കാളികളായ ജില്ലയിലെ മുഴുവൻ മണ്ഡലം പഞ്ചായത്ത് മുനിസിപ്പൽ കമ്മിറ്റിയെയും സൗജന്യ സേവനം നൽകിയ ടൈപ്പിങ് സെന്ററുകളെയും യോഗം അഭിനന്ദിച്ചു പ്രവാസി വോട്ട് ചേർക്കൽ ക്യാമ്പയിൻ ഒന്ന് കൂടി ശക്തമാക്കാനും തീരുമാനിച്ചു.
ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു.ദുബായ് കെ എം സി സി ആക്ടിങ് പ്രസിഡന്റ എം എ മുഹമ്മദ് കുഞ്ഞി ഉദ്ഗാടനം ചെയ്തു.ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു ദുബായ് കെഎം സി സി വൈസ് പ്രസിഡന്റ ഹസൈനാർ തോട്ടുംഭാഗം ജില്ലാ ട്രഷറർ ഹനീഫ് ടി ആർ മേൽപറമ്പ് ഹംസ തോട്ടി ,മുനീർ ചെർക്കള മഹ്മൂദ് ഹാജി പൈവളിഗെ,സി എച് നൂറുദ്ദിൻ,അബ്ദു റഹ്മാൻ ബീച്ചാരക്കടവ്,റാഫി പള്ളിപ്പുറം സലീം ചേരങ്കൈ,സലാം തട്ടാൻചേരി,ഫൈസൽ മുഹ്‌സിൻ മണ്ഡലം ഭാരവാഹികളായ അയ്യൂബ് ഉറുമി,ഫൈസൽ പട്ടേൽ,ഇസ്മായിൽ നാലാംവാതുക്കൽ,ഹനീഫ് ഭാവ,ഡോക്ടർ ഇസ്മായിൽ,പി ഡി നൂറുദ്ദിൻ,ഷെബീർ കീഴുർ,ഷാജഹാൻ കാഞ്ഞങ്ങാട്,ഷബീർ കൈതക്കാട് ,ഇബ്രാഹിം ബേരികെ,അസീസ് കമാലിയ,സി എ ബഷീർ,സിദീഖ് ചൗക്കി,റഷീദ് ആവിയിൽ,സലാം പി പി മാവിലാടം,സെക്രട്ടറി വി വി എം അഷ്റഫ് പാവൂർ പ്രാർത്ഥനയും സെക്രട്ടറി ഹസൈനർ ബീജന്തടുക്ക നന്ദിയും പറഞ്ഞു.