ദുബൈ: രാഷ്ട്രീയ പാർട്ടികളും സംഘടനകളും കൈകോർത്തുനിന്ന് ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ കാസർകോടിന്റെ സകല സ്വപ്നങ്ങളെയും തകർത്തു കളയുന്ന വർഗ്ഗീയ സംഘർഷങ്ങൾ ഇല്ലായ്മ ചയ്യാൻ കഴിയുകയുള്ളുവെന്ന് മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ടി.എ. ഷാഫി അഭിപ്രായപ്പെട്ടു.

വർഗ്ഗീയ കൊലപാതകങ്ങൾ അരങ്ങേറുമ്പോൾ പോലുംചേരിതിരിഞ്ഞ് പരസ്പരം പ്രസ്താവനകൾ ഇറക്കാനാണ്‌നേതാക്കൾ മത്സരിക്കുന്നത്. വർഗീയതയുടെ വിത്തുവിതറിനാടിന്റെ സ്വസ്ത കെടുത്തുന്നവർക്കെതിരെ ഒന്നിച്ചിരുന്ന്ശക്തമായി പ്രവർത്തിക്കാൻ രാഷ്ട്രീയ നേതാക്കൾ തയ്യാറായാൽ സമീപ ഭാവിയിൽ തന്നെ ഫലം കണ്ടുതുടങ്ങുമെന്നും ഇന്ത്യൻഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതരത്വത്തെയും മതസ്വാതന്ത്ര്യത്തെയും വെല്ലുവിളിക്കുന്ന നടപടികൾ ആരുടെഭാഗത്ത് നിന്ന് ഉണ്ടായാലും ശക്തമായ നടപടിസ്വീകരിക്കനുമെന്നും അദ്ദേഹം പറഞ്ഞു
.
ദുബൈ കെ.എം.സി.സി കാസർകോട് മണ്ഡലം സംഘടിപ്പിച്ചജേണൽ ജംഗ്ഷൻ എന്ന പരിപാടിയൽ മുഖ്യാതിഥിയായിസംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളടക്കം യുവസമൂഹം മയക്കുമരുന്നിന് അടിമപ്പെട്ടു കൊണ്ടിരിക്കുന്ന അപകടകരമായ കാഴ്ചയാണ്കാസർകോടിനെ ഞെട്ടിക്കുന്നത്. ഇത് മുളയിലേനുള്ളിയെറിയാൻ രക്ഷിതാക്കളും പൊലീസും ആത്മാർത്ഥമായി ശ്രമിക്കണമെന്നും കാസർകോടിന്റെ വികസനത്തിനു വേണ്ടിപ്രവാസി സമൂഹത്തിനും വലിയ പങ്കുവഹിക്കാനുണ്ടെന്നും കേരളത്തിന്റെ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിച്ചത്പ്രവാസികളാണ് എന്നും പ്രവാസിയുടെ നാടിനോടുള്ള സ്‌നേഹത്തെയും, ത്യാഗ മനോഭാവത്തെയും ചെറുതായികാണാൻ ആവില്ലന്നും നാട്ടിലുള്ളവരുടെ സങ്കൽപത്തിൽ നിന്ന്തീർത്തും വിപരീതമാണ് പ്രവാസിയുടെ ജീവിതംഎന്നും അദ്ദേഹം തുടർന്നു. കെ.എം.സി.സിയുടെ പ്രവർത്തനംപ്രശംസനീയമാണെന്നും കാരുണ്യത്തിന്റെ കവാടമായാണ്‌ കെ.എം.സി.സി.യെ കാണുന്നതെന്നും ഷാഫി കൂട്ടിച്ചേർത്തു.

ആക്ടിങ് പ്രസിഡണ്ട് ഷരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. യു.എ.ഇ. കെ.എം.സി.സി. ഉപദേശക സമിതി വൈസ് ചെയർമാൻയഹ്‌യ തളങ്കര ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സിസി.കാസർകോട് മമ്ഡലം കമ്മിറ്റിയുടെ ഉപഹാരം യു.എ.ഇ.കെ.എം.സി.സി. ജനറൽ സെക്രട്ടറി എളേറ്റിൽ ഇബ്രാഹിം മാദ്ധ്യമപ്രവർത്തകൻ ടി.എ. ഷാഫിക്ക് സമ്മാനിച്ചു. ജനറൽ സെക്രട്ടറിസലാം കന്യപ്പാടി സ്വാഗതം പറഞ്ഞു.

പ്രമുഖ നാടക ആചാര്യനുംസംവിധായഗനുമായ ഇബ്രാഹിം വേങ്ങര ദുബൈകെ.എം.സി.സി. സംസ്ഥാന കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം മുറിച്ചാണ്ടി, ഹസൈനാർ തോട്ടുംഭാഗം ഹനീഫചെർക്കള, ഹനീഫ് കൽമ്മട്ട, ഒ.കെ. ഇബ്രാഹിം, നാസർ കുറ്റിച്ചിറ,ജില്ലാ കെ.എം.സി.സി. നേതാക്കളായ ജലീൽ ചന്തേര, അബ്ദുല്ലആറങ്ങാടി, മുനീർ ചെർക്കള, എരിയാൽ മുഹമ്മദ്കുഞ്ഞി, ഹസൈനാർബീജന്തടുക്ക, ടി.ആർ. ഹനീഫ, ഖാദർ ബെണ്ടിച്ചാൽ,മണ്ഡലം കെ.എം.സി.സി.നേതാക്കളായ ഫൈസൽ പട്ടേൽ അയ്യൂബ്ഉറൂമി, സി.എച്ച്. നൂറുദ്ദീൻ, ഡോക്ടർ ഇസ്മയിൽ, സലീംചേരങ്കൈ, .ഇ. ബി.അഹമ്മദ്, റഹീം ചെങ്കള, സത്താർആലംപാടി, പഞ്ചായത്ത് കെ.എം.സി.സി. നേതാക്കളായ അസീസ്‌കമാലിയ, കരീം മൊഗർ, മുനീഫ ബദിയടുക്ക, സിദ്ദീഖ് ചൗക്കി,ഹസൻ പതിക്കുന്നിൽ, റഹ്മാൻ പടിഞ്ഞാർ സി.എ. സമീർചെങ്കള സി.എ. സലീം ഖത്തർ ഇഖ്ബാൽകൊട്ടയാട്, സാദിക്ക്പീടികക്കാരൻ അസ്‌ലം ജദീദ് റോഡ്പ്രസംഗിച്ചു.തൽഹത്ത് തളങ്കര ഖിറാഅത്തും സെക്രട്ടറി പി.ഡി. നൂറുദ്ദീൻആറാട്ടുകടവ് നന്ദിയും പറഞ്ഞു.