ദുബായ്: ദുബായ് കെ എം സി സി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെ ടോക്ക് ടൈം വിത്ത് ലീഡർ പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് കാസർഗോഡ് മണ്ഡലം പ്രസിഡണ്ട് ഹമീദ് ബെദിരെ പങ്കെടുക്കും. ഏപ്രിൽ 1 ബുധനാഴ്ച രാത്രി 9:30 ന് അൽബറഹ കെ എം സി സി ആസ്ഥാനതാണ് പരിവാടി സംഘടിപ്പിചിട്ടുള്ളത്.

കാസർഗോഡ് മണ്ഡലത്തിൽ നിന്നുള്ള കെ എം സി സി കേന്ദ്ര സംസ്ഥാന ജില്ലാ മണ്ഡലം നേതാക്കൾ പങ്കെടുക്കുന്ന പരിപാടിയിൽ കാസർഗോഡ് മണ്ഡലത്തിൽ നിന്നുള്ള മുഴുവൻ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവർ ്ത്തകരും അനുഭാവികളും കൃത്യസമയത്ത് പങ്കെടുക്കണം എന്ന് ആക്ടിങ് പ്രസിഡന്റ്,സലീംചേരങ്കൈ, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ഫൈസൽ പട്ടേൽ,എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കു പി ഡി നൂറുദ്ദീൻ ആറാട്ടുകടവ് 0557987200 എന്ന നമ്പരിൽ ബന്ധപ്പെടണം.