ദുബായ് : പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ കാസറഗോഡ് മണ്ഡലത്തിൻ കീഴിൽ പഞ്ചായത്ത് കമ്മറ്റികൾ രൂപീകരികുന്നതിന്റെ ഭാഗമായി കാറഡുക്ക പഞ്ചായത്ത് കെ എം സി സി നിലവിൽ വന്നു. ദേര റിഗ്ഗ പാരമൗണ്ട് ഹോട്ടലിൽ ചേർന്ന രൂപീകരണ യോഗത്തിൽ ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.

ജില്ല കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി ഉൽഘാടനം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങൾ താഴെത്തട്ടിലുള്ള ഏറ്റവും അർഹരിൽ എത്തുന്നതിനു പഞ്ചായത്ത് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ അനിവാര്യമാണെന്നും റിലീഫ് പ്രവർത്തനങ്ങളിലൂടെ വലിയ സാമൂഹിക ഉത്തരവാദിത്വമാണ് കെ എം സി സി കമ്മിറ്റികളിൽ അർപിതമയിരികുന്നത് എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.

ജീവകാരുണ്യ രംഗത്ത് സ്തുത്യർഹവും മാതൃകായോഗ്യവുമായപ്രവർത്തനങ്ങൾ കാഴ്ച വച്ച കെ എം സി സി ഇന്ന് ലൊകതിന്ന് തന്നെ മാതൃക ആയിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപെട്ടു. ജില്ല ട്രഷർ മുനീർ ചെർക്കള, ഏരിയൽ മുഹമ്മദ് കുഞ്ഞി, ഇ. ആർ. ആദൂർ, ഹസൈനാർ ബീജന്തടുക്ക, ഷംസീർ അടൂർ, ടി എം മൊയ്ദീൻകുഞ്ഞി, ഇ എം ഹാരിസ്, ജാഫർ സി എ നഗർ പ്രസംഗിച്ചു. റീട്ടേർണിങ് ഓഫീസർ പി. ഡി.നൂറുദ്ദീൻ ആറാട്ട്കടവ് നിരീക്ഷകന്മാരായ ഫൈസൽ പട്ടേൽ, സലിം ചേരങ്കൈ,തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി ടി എം മൊയ്ദീൻകുഞ്ഞി സി എ നഗർ(പ്രസിഡന്റ്) ഉമർ നടുക്കുന്ന് (ജന: സെക്ര).ഇബ്രാഹിം കൊടിയവളപ്പ് (ട്രഷർ) ഷാഫി കുണ്ടാർ ,അഷറഫ് പൂതപ്പലം, ഫനീഫ് കോട്ട ,ഇബ്രാഹിം കൂക്കങ്കൈ ,സലാം എ പി (വൈസ് പ്രസിടന്റുമാർ) നാസർ മുള്ളേരിയ, ഇ എം സലാം, അൻവർ മഞ്ഞംപാറ,ഉവൈസ് സി എ നഗർ ,റഫീക്ക് ഇ എ, (സെക്രടരിമാർ ) എന്നിവരെ തെരഞ്ഞെടുത്തു.

ഇ എം സലാം സ്വാഗതവും ഉമർ നടുക്കുന്ന് നന്ദിയും പറഞ്ഞു ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ ചെങ്ങള ബദിയടുക്ക മോഗ്രൽ പുത്തൂർ എന്നീ 3 പഞ്ചായത്ത് കമ്മിറ്റിഗൽ നിലവിൽ സജീവമായി പ്രവര്ത്തിച് വരുന്നുണ്ട് ബാകിയുള്ള പഞ്ചായത്ത് മുനിസിപൽ കമ്മിട്ടിഗൽ രൂപീകരിക്കും എന്നും ബന്ധപെട്ടവർ മണ്ഡലം കെ എം സി സി ബാർവഹിഗലുമായി ബന്ധപെടണം എന്നും പ്രസിഡണ്ട് സലാം കന്യപ്പാടി ജനറൽ സെക്രട്ടറി പി ഡി നൂരുദ്ദിൻ ആറാട്ടുകടവ്, ട്രസർ ഫൈസൽ പട്ടേൽ എന്നിവർ അറിയിച്ചു.