റമദാൻ ആത്മസംസ്‌കരണത്തിന്റ മാസമാണെന്നും, കാലിക സമൂഹത്തെ ഗ്രസിച്ചിരിക്കുന്ന നവസമൂഹമാദ്ധ്യമങ്ങളിലെ ആശയ വിനിമയങ്ങളിലും ഇടപെടലുകളിലും ഈ സംസ്‌കരണം അനിവാര്യമാണെന്നും സമസ്ത കാസറകോട് ജില്ലാ മുഷാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി അഭിപ്രായപെട്ടു

ഇത്തരം മാദ്ധ്യമങ്ങളുടെ സ്വാധീനം സമുദായത്തിന്റയും,വിഞ്ജാനത്തിേന്റയും വളർച്ചക്ക് ഉപകരിക്കുബോൾതന്നെ,അത് ദുരുപയോഗം ചെയ്യുന്നതിലൂടെ കുടുംബജീവിതത്തിനും വ്യക്തിജീവിതത്തിനും ഭീഷണിയായ് തീർന്നിരിക്കുകയാണെന്നും സമാഗതമായിരിക്കുന്ന റമദാനിനെ മുൻനിർത്തി നവമാദ്ധ്യമങ്ങളിലെ ചതിക്കുഴികൾ തിരിച്ചറിഞ്ഞ് ഉപയോഗത്തിൽ സൂക്ഷ്മത പുലർത്തണമെന്നും, കാരുണ്യ പ്രവർത്തനങ്ങളോടൊപ്പം സന്ദർഭോജിത സദസ്സുകളൊരുക്കി ദീനീ ദഅ്വത്തിനായ് കെ എംസി സി സമയം കണ്ടെത്തുന്നത് ഏറെ പശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് കെ എംസി സി കാസറകോട് മണ്ഡലം കമ്മിറ്റി അൽബറഹാ ആസ്ഥാനത്ത് സംഘടിപ്പിച്ച ''മർഹാബാ യാ റമദാൻ '' എന്ന സംഗമത്തിൽ മുഖ്യാഭാഷണംനടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ എംസി സി കേന്ദ്ര കമ്മിറ്റി ജനഃസെക്രട്ടറി ഇബ്രാഹിം എളേറ്റിൽ ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ട് കടവ് സ്വാഗതം പറഞ്ഞു.

പി കെ അൻവർ നഹ,ഹുസൈനാർ ഹാജി എടച്ചാക്കൈ,ഹനീഫ ചെർക്കള ,ഹനീഫ കൽമട്ട,ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീർ ചെർക്കള, ഇസ്ഹാഖ് ഇർഷാദി ഹുദവി, ഹസൈനാർ ബീജൻതടുക്ക, ശരീഫ് പൈക്ക, സി എച്ച് നൂറുദ്ദീൻ,ടി ആർ ഹനീഫ്, മുഹമ്മദലി തൃക്കരിപ്പൂർ, ഖാദർ ബെണ്ടിച്ചാൽ,ഖലീൽ പതിക്കുന്നിൽ, അയ്യൂബ് ഉറുമി, ഡോക്ടർ ഇസ്മായിൽ, മുനീർ ബന്താട്, യൂസുഫ് മുക്കൂട് സംസാരിച്ചു.

ഇ ബി അഹമ്മദ്,അസീസ് കമാലിയ,കരീം മൊഗര് ,സത്താർ ആലംപാടി ,സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, റഹീം നെക്കര, റഹ്മാൻ പടിഞ്ഞാർ, രഹീം ചെങ്ങള ഫൈസൽ ദീനാർ, ശബീർ കീഴൂർ, റഷീദ് ഹാജി കല്ലിംകാൽ ,അസീസ് ബെള്ളൂർ, സിദ്ദീഖ് കനിയടുക്ക, മൊയ്തീൻ കുഞ്ഞി സി എ നഗർ,ത്വൽഹത് തളങ്കര,ഹസ്സൻ കുട്ടി പതിക്കുന്നിൽ,റസാഖ് ബദിയടുക്ക, ശംസീർ അഡൂർ,ഇല്യാസ് കട്ടക്കൽ,തുടങ്ങിയവർ സംബന്ധിച്ചു. ട്രഷറർ ഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു.