ദുബൈ: ഈദ് ദിനത്തിൽ ദുബായ് കെ.എം.സി.സി കാസറഗോഡ് മണ്ഢലം കമ്മിറ്റി ദൈര നൈഫിലെസോൺ മഹലിൽ സംഘടിപ്പിച്ച 'അഹലൻ ഈദ്' സ്‌നേഹ പ്രഭാതം നവ്യാനുഭവമായി. ഈദിന്റെ സന്ദേശമായ സ്‌നേഹബന്ധം പുതുക്കൽ പുതു തലമുറ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ മാത്രം സന്ദേശങ്ങൾകൈമാറി വഴിപാടായി മാറ്റുമ്പോൾ തനിമ ചോരാതെ പ്രവാസ ലോക്കത്ത് കൂട്ടായി സംഗമിച്ച് ആശംസകൾ കൈമാറാനുള്ള അവസരമൊരുക്കുകയായിരുന്നു അഹലൻ ഈദ് സംഗമത്തിലൂടെ.

ഈദിന്റെ സന്ദേശം മാനുഷിക ബന്ധങ്ങൾ വിപുലപ്പെടുത്തുക എന്നതാണെന്നും, എല്ലാവരാലുംആഹ്ലാദിക്കുന്ന ആഘോഷവേളകൾ അതിനുള്ള അവസരങ്ങളാണെന്നും ഇത്തരം ദിനങ്ങളിൽ സോഷ്യൽമീഡീയകളിൽ മാത്രം ആശംസകൾ കൈമാറി ആഘോഷം മറന്നു പോകുന്ന പുതിയ പ്രവണത അനുചിതമാണെന്നും സംഗമം ഉല്ഘാടനം ചെയ്ത ദുബൈ കെ.എം.സി.സി മുൻ സംസ്ഥാന വൈസ്പ്രസിഡന്റ് എരിയാൽ മുഹമ്മദ് കുഞ്ഞി അഭിപ്രായപ്പെട്ടു.

സംഗമത്തിൽ മണ്ഢലം പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറർ മുനീർചെർക്കള, സെക്രട്ടറിമാരായ ഹസ്സൈനാർ ബീജന്തടുക്ക, ശരീഫ് പൈക്ക, അയ്യൂബ് ഉറുമി, ഡോക്ടർഇസ്മായിൽ, സലീം ചേരങ്കൈ, സത്താർ ആലമ്പാടി, സിദ്ധീക്ക് ചൗക്കി, റഹീം നെക്കര, മുനീഫ്ബദിയടുക്ക, റഹ്മാൻ പടിഞ്ഞാർ, റഹീം ചെങ്കള, ഹസ്സൻ പദിക്കുന്നിൽ, തൽഹത്ത്, ഉപ്പി കല്ലങ്കൈ, റസാഖ് ബദിയടുക്ക, ശംസു മാസ്റ്റർ പട്‌ലടുക്ക, നിയാസ് മാര, സുഹൈൽ പടിഞ്ഞാർ, ശമീൽ തളങ്കര,സലാഹു കടവത്ത്, ഖലീൽ ചൗക്കി, സാബിത് ചൗക്കി, നിസ്സാം, ബീരാൻ ഐവ, നവാസ് തുടങ്ങിയവർ ഈദ് അനുഭവങ്ങൾ പങ്കുവച്ചു, ജനറൽ സെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ് സ്വാഗതവും, ട്രഷറർഫൈസൽ പട്ടേൽ നന്ദിയും പറഞ്ഞു.