ദുബായ്: കാസർകോട് നിയോജക മണ്ഡലം മുസ്‌ളിം ലീഗ് സെക്രട്ടറിയും മഞ്ചേശ്വരം ബ്‌ളോക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റും ബദിയടുക്ക കണ്ണിയത് ഉസ്താദ് ഇസ്‌ളാമിക് അകാദമി ട്രഷററുമായിരുന്ന ബി എച്ച് അബ്ദുല്ല കുഞ്ഞിയുടെ അകാല വിയോഗത്തിൽ ദുബായ് കാസറകോട് മണ്ഡലം കെ എംസി സി അനുശോചിച്ചു.

ജില്ലയിലെ മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യമായിരുന്ന ബി എച്ചിെന്റ വിയോഗം സമൂഹത്തിന്നും സംഘടനകൾക്കും തീരാനഷ്ടമാണെന്ന് ആക്ടിങ് പ്രസിഡന്റ് സലീം ചേരംങ്കൈ, ജനഃസെക്രട്ടറി നൂറുദ്ദീൻ ആറാട്ടുകടവ്,ട്രഷറർ ഫൈസൽ പട്ടേൽ ,ഭാരവാഹികളായ ഇ ബി അഹ്മദ്, ഐ പി എം,സത്താർ ആലംപാടി ,സിദ്ദീഖ് ചൗക്കി ,റഹീം നെക്കര,മുനീഫ് ബദിയടുക്ക,റഹ്മാൻ പടിഞ്ഞാർ, എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

പരേതന് വേണ്ടി ജനാസ നമസ്‌ക്കാരം 7 ഓഗസ്റ്റ് വെള്ളി ജുമുഅ നിസ്‌കാരാനന്തരം ദേരയിലെ ഇഷ്ടിക പള്ളിയിൽ നടക്കുന്നതാണ്.