- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യെമൻ ജനതക്ക് ഐക്യദാർഡ്യവുമായി ദുബൈ കെഎംസിസിയുടെ ഈദ് വിത്ത് കെയർ നവ്യാനുഭവമായി
ദുബൈ : ആത്മ സമർപ്പണത്തിന്റെയും ത്യാഗ സ്മരണയുടെയും ബലി പെരുന്നാൾ ദിനത്തിൽ ആഭ്യന്തര യുദ്ധം കാരണം ദുരിതമനുഭവിക്കുന്ന യമൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച് ദുബൈ കെ.എം.സി.സി. കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈദ് വിത്ത് കെയർ ക്യാമ്പൈൻ നവ്യാനുഭവമായി. യുഎ.ഇ ഗവർമെന്റിന് കീഴിലുള്ള എമിറെറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ചു ദുബൈ കെ.എം.സ
ദുബൈ : ആത്മ സമർപ്പണത്തിന്റെയും ത്യാഗ സ്മരണയുടെയും ബലി പെരുന്നാൾ ദിനത്തിൽ ആഭ്യന്തര യുദ്ധം കാരണം ദുരിതമനുഭവിക്കുന്ന യമൻ ജനതക്ക് ഐക്യദാർഡ്യം പ്രകടിപ്പിച് ദുബൈ കെ.എം.സി.സി. കാസറഗോഡ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഈദ് വിത്ത് കെയർ ക്യാമ്പൈൻ നവ്യാനുഭവമായി.
യുഎ.ഇ ഗവർമെന്റിന് കീഴിലുള്ള എമിറെറ്റ്‌സ് റെഡ് ക്രസന്റുമായി സഹകരിച്ചു ദുബൈ കെ.എം.സി.സി. നടത്തുന്ന യമൻ വിത്ത് കെയർ ക്യാമ്പൈന്റെ ഭാഗമായിട്ടായിരുന്നു ഈദ് വിത്ത് കെയർ.
ദുബൈ നാസർ സ്‌ക്വയർ ബനിയാസ് ഓപ്പൺ പാർകിൽ ഈദ് നമസ്‌കാര ശേഷം നടന്ന ക്യാമ്പൈനിൽ കെ.എം.സി.സി. സംസ്ഥാന ,ജില്ലാ ,മണ്ഡലം പഞ്ചായത്ത് നേതാക്കളടക്കം നിരവധി പേർ സന്നിഹിതരായിരുന്നു.കേരളത്തിലെ ആദരണീയരായ സയ്യിദുമാർ യമാനികളുടെ പിൻ തലമുറക്കാർ ആണന്നിരിക്കെ യമൻ ജനതയോടുള്ള ഐക്യദാർഡ്യവും അനുകമ്പയും ഓരോ കെ.എം.സി.സി. പ്രവർത്തകരുടെയും ബാധ്യതയാണെന്നും ഇത്തരം ആഘോഷ വേളകൾ കഷ്ടത അനുഭവിക്കുന്നവരിലേക്ക് സാന്ത്വനമായി വിനിയോഗിക്കാൻ തൽപരരായ മണ്ഡലം കെ.എം.സി.സി യുടെ പ്രവർത്തനം സന്ദർഭോചിതമാണെന്നും ക്യാമ്പൈൻ ഉത്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അഭിപ്രായപ്പെട്ടു .
മണ്ഡലം കെ.എം.സി.സി. യമൻ വിത്ത് കെയർ പദ്ധതിയിലേക്ക് സ്വരൂപിച്ച ഫണ്ടിന്റെ ആദ്യ ഗഡു ജില്ല ജനറൽ സെക്രട്ടരി അബ്ദുള്ള ആറങ്ങാടി സംസ്ഥാന ജനറൽ സെക്രട്ടരി ഇബ്രാഹിം മുറിച്ചാണ്ടിക്ക് കൈമാറി. മണ്ഡലം പ്രസിടണ്ട് സലാം കന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു.സമൂഹ മാദ്ധ്യമങ്ങളിൽ മാത്രം സന്ദേശം കൈമാറി ആഘോഷ വേളകൾ പരിമിതപ്പെടുത്തുന്ന പുതു തലമുറലോകത്ത് തനിമ നഷ്ടപ്പെടാതെയുള്ള ഇത്തരം ഒത്തു കൂടലുകലാണ് യഥാർത്ഥ ഈദിന്റെ പൊലിമയെന്നു സംഗമത്തിൽ സംബന്ധിച്ചവർ അഭിപ്രായപ്പെട്ടു .
ജനറൽ സെക്രട്ടരി നൂറുദ്ധീൻ ആറാട്ടു കടവ് സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ഇസ്മയിൽ ഏറാമല , മുൻ സംസ്ഥാന ഭാരവാഹികളായ എരിയാൽ മുഹമ്മദ് കുഞ്ഞി , ഹനീഫ് കൽമട്ട , ജില്ല ആക്ടിങ് പ്രസിഡന്റ് ഹനീഫ് ടി ആർ, ജില്ലാ ജനറൽ സെക്രട്ടറി അബ്ദുള്ള ആറങ്ങാടി, സെക്രട്ടറി ഹസൈനാർ ബീജന്തടുക്ക,മണ്ഡലം ട്രഷറർ ഫൈസൽ പട്ടേൽ, മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി, മുഹമ്മദ് പുറമേരി, മണ്ഡലം ഭാരവാഹികളായ അസീസ് കമാലിയ , കരീം മൊഗർ , റഹീം നെക്കര, സിദ്ദീക്ക് ചൗക്കി, റഹ്മാൻ പടിഞ്ഞാർ, റസ്സാഖ് ചെറൂണി , സുബൈർ മൊഗ്രാൽ പുത്തൂർ , റഹീം താജ് , സത്താർ നാരംപാടി, നൗഫൽ ചേരൂർ , ഉപ്പി കല്ലങ്കൈ ,അബ്ദുള്ള ബെളിഞ്ച ,നിയാസ് മാര, അബ്ദുൽ റഹ്മാൻ തോട്ടിൽ , ഷുക്കൂർ മുക്രി , സാബിത് ചൗക്കി, ജംഷി മൂപ്പൻ , ലത്തീഫ് ടോകിയോ,തുടങ്ങിയവർ സംബന്ധിച്ചു . സെക്രട്ടറി റഹീം നെക്കര നന്ദി പറഞ്ഞു.