- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
അവധി നാളിന്റെ ആലസ്യങ്ങളെ ആനന്ദമാക്കി പൊൽസ് 2016; കാസർകോടൻ കൂട്ടായ്മ ഒരുക്കിയ വിനോദയാത്ര അവിസ്മരണീയമായി
ദുബായ് കാസറകോടൻ കൂട്ടായ്മ ഒരുക്കിയ പൊൽസ് 2016 എന്ന വിനോദവിജ്ഞാനയാത്ര അവിസ്മരണീയമായി.പ്രവാസത്തിെന്റ വിരസിത മനസ്സുകളിലേക്ക് ഉന്മേഷം പകരുകയും കെ എംസി സി എന്ന പ്രസ്ഥാനത്തിലൂടെ വിരിഞ്ഞ സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമുയർത്തി കാസറകോടിെന്റ വിവിധ പ്രദേശങ്ങളിലെ സുഹൃത്തുക്കളാണ് വിനോദയാത്ര സംഘടിപ്പിച്ചത്. കെ എംസി സ
ദുബായ് കാസറകോടൻ കൂട്ടായ്മ ഒരുക്കിയ പൊൽസ് 2016 എന്ന വിനോദവിജ്ഞാനയാത്ര അവിസ്മരണീയമായി.പ്രവാസത്തിെന്റ വിരസിത മനസ്സുകളിലേക്ക് ഉന്മേഷം പകരുകയും കെ എംസി സി എന്ന പ്രസ്ഥാനത്തിലൂടെ വിരിഞ്ഞ സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമുയർത്തി കാസറകോടിെന്റ വിവിധ പ്രദേശങ്ങളിലെ സുഹൃത്തുക്കളാണ് വിനോദയാത്ര സംഘടിപ്പിച്ചത്.
കെ എംസി സി ആസ്ഥാനത്തു നിന്നും ഫുജൈറയിലെ ഖോർഫുക്കാൻ തീരത്തേക്ക് പുറപ്പെട്ട വിനോദവിജ്ഞാന യാത്ര ദുബായ് കെ എംസി സി സംസ്ഥാന ഉപാധ്യക്ഷൻ എം എ മുഹമ്മദ് കുഞ്ഞി ഫ്‌ളാഗോഫ് ചെയ്തു.സംഘാടകരും കോഡിനേറ്റർമാരുമായ ഷബീർ കീഴൂർ,അസീസ് കമാലിയ ,ഹസൻ കുദുവ ,ശംഷീർ അഡൂർ എന്നിവർക്കാണ് പതാക കൈമാറിയത്.
കെ എംസി സികുംബടാജെ പഞ്ചായത്ത് ജനഃസെക്രട്ടറി ഹനീഫ കുംബടാജയുടെ പ്രാർത്ഥനയോടെ തുടങ്ങിയ യാത, ആദ്യവസാനം വരെ അനുസ്മരണീയമാക്കി നാൽപതംഗ ടീം പാതിരാത്രിയിൽ തിരിച്ചെത്തി.
ഐ പി എം ഇബ്രാഹിം , മുഹമ്മദ് കുഞ്ഞി ചെംബരിക്ക എന്നിവർ അമീറന്മാരായി. കെ എംസി സി യുടെ വിവിധ പഞ്ചായത്ത് മണ്ഡലം ജില്ലാ നേതാക്കൾ മത്സരങ്ങൾ നിയന്ത്രിച്ചു . യാത്രയിൽ ബുർദ്ദാലാപനം മാപ്പിളപ്പാട്ട് അൻടാക്ഷരി, ക്വിസ് മത്സരംതുടങ്ങിയവയും ഖോർഫുക്കാൻ തീരത്ത് പന്ത് കളി,ഗോരി,വടംവലി,ചാക്ക് റൈസ്, ബലൂൺറൈസ്,ഫുഡ്‌ബോൾ,കരകടൽ തുള്ളൽ,ഭാവാഭിനയം തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്.
ക്വിസ് മത്സരം നൗഫൽ ചേരൂർ, ഐ പി എം ഇബ്രാഹിംഎന്നിവര് നിയന്ത്രിച്ചുബുർദ്ദാലാപനം ശംഷുദ്ദീൻ ആരിക്കാടിയും അൽതാഫ് മാംഗ്‌ളൂർ,ഹസൻ കുദുവ,തുടങ്ങിയവർ മാപ്പിളപ്പാട്ട്,ഹിന്ദിപ്പാട്ട് കന്നടപ്പാട്ട് തുടങ്ങിയവയും ആലപിച്ചു.
യാത്രയ്ക്ക് കെ എംസി സി കാസറകോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ടി ആർ ഹനീഫ , ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി,ട്രഷറർ മുനീർ ചെർക്കള ,സലാം കന്യാപാടി,ഫൈസൽ പട്ടേൽ,റാഫി പള്ളിപ്പുറം തുടങ്ങിയവർ ആശംസകൾ നേർന്നു
ഇല്യാസ് കട്ടക്കൽ,സിദ്ദീഖ് കനിയടുക്കം,സിദ്ദീഖ് അടൂർ ,ഖാലിദ് മല്ലം,നാസർ മല്ലം,മുനീർ ഉറുമി,അഷ്‌റഫ് പള്ളംങ്കോട്, യാഖൂബ് നിറം,അഷ്‌റഫ് ചിത്താരി, കാസ്രോട്ട്കാരൻ നൈമു,റൗഫ് അഡൂർ,ഉമർ അബ്ദുല്ല ചേരൂർ തുടങ്ങിയ നേതാക്കൾ ജേതാക്കൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.