- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ഇ.അഹ്മദ് എംപിക്ക് നിവേദനം നൽകി
ദുബായ്: ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന കാതലായ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി, വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹ്മദ് (എംപി.) അറിയിച്ചു. കഴിഞ്ഞ കാലങ്ങളിൽ യു.പി.എ ഗവന്മെന്റ് പ്രവാസികൾക്കായി ചെയ്തു പോയ പല നല്ല കാര്യങ്ങളും ഉണ്ടെന്നു
ദുബായ്: ഗൾഫ് മേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസി സമൂഹം അനുഭവിക്കുന്ന കാതലായ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി, വരുന്ന പാർലമെന്റ് സമ്മേളനത്തിൽ ശക്തമായി ഉന്നയിക്കുമെന്ന് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ.അഹ്മദ് (എംപി.) അറിയിച്ചു. കഴിഞ്ഞ കാലങ്ങളിൽ യു.പി.എ ഗവന്മെന്റ് പ്രവാസികൾക്കായി ചെയ്തു പോയ പല നല്ല കാര്യങ്ങളും ഉണ്ടെന്നും, തുടങ്ങി വച്ച പ്രവർത്തനങ്ങളുടെ തുടർച്ച എന്നോണം വിവിധ വിഷയങ്ങളിൽ ഈ സർക്കാരിന്റെ ശ്രദ്ധ ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് എയർപോർട്ട് നവീകരണ പ്രവർത്തനങ്ങളുടെ പുരോഗതിയെപ്പറ്റി അറിയിക്കുക, നിർത്തലാക്കിയ പ്രവാസി കാര്യ മന്ത്രാലയം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുക, മഹാത്മാ ഗാന്ധി സുരക്ഷ യോജന (പ്രവാസി ഇൻഷുറൻസ് സുരക്ഷ) പദ്ധതി പുനരവലോകനം ചെയ്തു ബ്ലൂ കോളർ തൊഴിലാളികൾക്ക് കൂടുതൽ ഉപകാരപ്രദവും, ആകർഷകമാകുകയും ചെയ്യുക, വഴി മുട്ടി നിൽക്കുന്ന പ്രവാസി വോട്ടവകാശം, സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് തങ്ങൾ ജോലി ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സംവിധാനം ഉടനെ നടപ്പിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നൽകിയ നിവേദനം കൈപ്പറ്റി ഭാരവാഹികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു സ്വകാര്യ സന്ദർശനാർത്ഥം ദുബായിലെത്തിയ എംപി.യെ, സന്ദർശിക്കാനെത്തിയ ദുബായ് കെ.എം.സി.സി ഭാരവാഹികളുമായി, രാജ്യത്തെ വിശിഷ്യാ കേരളത്തിലെ സമകാലിക രാഷ്ട്രീയ സാഹചര്യത്തെ കുറിച്ചു പരാമർശിച്ചു. പ്രവാസികൾക്ക് ചെയ്തു കൊടുക്കുന്ന മികച്ച സൗകര്യങ്ങൾക്കും സഹകരണങ്ങൾക്കും യു.എ.ഇ ഭരണാധികാരികളെ അദ്ദേഹം പ്രകീർത്തിച്ചു. ഒരു സംഘടന എന്ന നിലയിൽ ദുബായ് കെ.എം.സി.സി ചെയ്യുന്ന പ്രവർത്തനങ്ങൾ തുല്യതയില്ലാത്തതാണെന്നും, ഇന്ത്യാ രാജ്യത്ത് മതേതരത്വവും സഹിഷ്ണുതയും കാത്തു സൂക്ഷിക്കാൻ എന്ത് ത്യാഗവും ചെയ്യാൻ മുസ്ലിംലീഗ് തയാറാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പി.കെ.അൻവർ നഹ ദുബായ് കെ.എം.സി.സി യുടെ നിവേദനം കൈമാറി. ആക്ടിങ് ജനറൽ സെക്രട്ടറി ഹനീഫ് കൽമാട്ട, ട്രഷറർ എ.സി. ഇസ്മായിൽ, സഹ ഭാരവാഹികളായ മുസ്തഫ തിരൂർ, ആവയിൽ ഉമ്മർ ഹാജി, മുഹമ്മദ് പട്ടാമ്പി, ഉസ്മാൻ തലശ്ശേരി, അഡ്വ:സാജിദ് അബൂബക്കർ, ഇസ്മായിൽ ഏറാമല അബ്ദുൽഖാദർ അറിപ്പാമ്പ്രാ, ആർ.ശുകൂർ, അഷ്‌റഫ് കൊടുങ്ങല്ലൂർ, ഇസ്മായിൽ അരീക്കുറ്റി, എൻ.കെ ഇബ്രാഹിം തുടങ്ങിയവർ സന്നിഹിതരായിരുന്നു.