മസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും പ്രഗത്ഭ പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീൻ മുസ്ല്യാരുടെ നിര്യാണത്തിൽ ദുബായ് കെ.എം.സി.സി സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

പ്രഭാഷണത്തെയും അദ്ധ്യാപനത്തെയും സ്‌നേഹിച്ച പണ്ഡിത സദസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു 'സൈനുൽഉലമ' ചെറുശ്ശേരി സൈനുദ്ദീൻ മുസ്ലിയാർ. മുസ്ലിം സമുദായത്തിന് മത സാമൂഹ്യ വൈജ്ഞാനിക രംഗങ്ങളിൽ പണ്ഡിതോചിതമായ നേതൃത്വം നൽകിയ ഇസ്ലാമിക കർമശാസ്ത്ര പണ്ഡിതരിൽ പ്രമുഖനായിരുന്നു ചെറുശ്ശേരി ഉസ്താദ്. ഗമസ് തകേരള ജംഇയ്യത്തുൽ ഉലമയുടെ തലപ്പത്ത് ഇരിക്കുമ്പോഴും മറ്റു പല ഉന്നത പദവികൾ വഹിക്കുമ്പോഴും എളിയ ജീവിതശൈലിയും വിനയവും കൊണ്ട് ഏവർക്കും മാതൃകയായിരുന്നു അദ്ദേഹം.

ഉസ്താദിന്റെ ദേഹവിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം ആയിരക്കണക്കായ ശിഷ്യഗണങ്ങളുടെയും സമുദായത്തിന്റെയും കുടുംബത്തിന്റെയും വേദനയിൽ ഞങ്ങളും പങ്കുചേരുകയും ചെയ്യുന്നു. ദുബായ് കെ.എം.സി.സി പ്രസിഡന്റ് പി.കെ.അൻവർ നഹ, ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറർ എ.സി. ഇസ്മായിൽ എന്നിവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു.