ദുബായ്: നാട്ടിലും ഗൾഫിലുമായി പ്രവാസികൾക്ക് നേരിടേണ്ടി വരുന്ന വിവിധ നിയമ പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനും ആവശ്യമായ നിയമ സഹായം ലഭ്യമാക്കുന്നതിനും ദുബായ് കെ.എം.സി.സി യുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ലീഗൽ അദാലത്ത് നാളെ നടക്കും. രാവിലെ ഒൻപത് മണിമുതൽ ദുബായ് കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്താണ് അദാലത്തു നടക്കുക. പ്രമുഖ അഭിഭാഷകർ അടങ്ങുന്ന ലീഗൽ പാനലിന്റെ സഹായം ഇതനുസരിച്ച് സൗജന്യമായി പ്രവാസികൾക്ക് ലഭിക്കും.

പേർ രജിസ്റ്റർ ചെയ്യാനും, കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടേണ്ട നമ്പർ 04 2727773