- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
കെഎംസിസി ബൈതുരഹമ തറക്കല്ലിടൽ കർമ്മം നാളെ സൈനുൽ ആബിദീൻ തങ്ങൾ നിർവ്വഹിക്കും
ദുബായ്: വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലായി ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നൽകുന്ന ബൈതുരഹ്മയുടെ തറക്കല്ലിടൽ കർമ്മം നാളെ ആദൂരിൽ വച്ച് രാവിലെ 8 30 ന് നടക്കും. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ടും മൂടിഗര സംയുക്ത ജമാഅത്ത് ഖാസിയുമായ എൻ.പി.എം.സയ്യിദ് സൈനുൽ
ദുബായ്: വീട് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സാധിക്കാത്ത നിർധന കുടുംബങ്ങൾക്ക് കാരുണ്യത്തിന്റെ തണലായി ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നൽകുന്ന ബൈതുരഹ്മയുടെ തറക്കല്ലിടൽ കർമ്മം നാളെ ആദൂരിൽ വച്ച് രാവിലെ 8 30 ന് നടക്കും. സമസ്ത ദക്ഷിണ കന്നഡ ജില്ലാ പ്രസിഡണ്ടും മൂടിഗര സംയുക്ത ജമാഅത്ത് ഖാസിയുമായ എൻ.പി.എം.സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ കുന്നും കൈ ആണ് തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുക.
മുസ്ലിംലീഗിന്റെയും പോഷക സംഘടനയുടെ നേതാക്കളും കെഎംസിസി ജില്ലാ മണ്ഡലം ഭാരവഹികളും പങ്കെടുക്കുന്ന ചടങ്ങിൽ മുഴുവൻ പേരും പങ്കെടുക്കണമെന്ന് ദുബായ് കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പടി ജനറൽ സെക്രട്ടറി പിഡി നൂറുദ്ദീൻ, ട്രഷറർ ഫൈസൽ പട്ടേൽ എന്നിവർ അഭ്യർത്ഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് നാട്ടിലുള്ള ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീനുമായി ബന്ധപ്പെടാം. ഫോൺ- 9633832701
മണ്ഡലം കമ്മിറ്റി നിർമ്മിച്ചു നൽകുന്ന എഴാമത്തെ വീടിനാണ് ആദൂരിൽ തറക്കല്ല് ഇടുന്നത്. ഇതിനകം 4 വീടുകൾ പണി പൂർത്തീകരിച്ച് അവകാശികൾക്കു കൈമാറി. ആദ്യത്തെ വീട് ബദിയദുക്കയിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രണ്ടാമത്തെ വീട് മൊഗ്രാൽ പുതൂർ പഞ്ചായത്തിൽ പാണക്കാട് ഹൈദർ അലി ശിഹാബ് തങ്ങളും മൂന്നമാത്തെ വീട് ചെങ്ങള പഞ്ചായത്തിൽ ബഷീർ അലി ശിഹാബ് തങ്ങളും നാലാമത്തെ വീട് നഗരസഭയിൽ യാഹ്യ തലങ്ങരയുമാണ് അവകാശികൾക്കു താക്കോൽദാനം നിർവ്വഹിച്ചത്.
അഞ്ചാമത്തെ വീട് കുംബടാജയിലും ആറാമത്തെ വീട് മധൂർ പഞ്ചായത്തിലെ ഉളയാതടുക്കയിലും നിർമ്മാണം പുരോഗമിക്കുന്നു. പ്രസിഡന്റ് സലാം കന്യപ്പടി ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദീൻ, ട്രഷറർ ഫൈസൽ പട്ടേൽ, മറ്റു ഭാരവഹികളായ സലീം ചേരങ്കൈ, ഇബി അഹ്മദ് ചെടേക്കാൽ, ഐപിഎം ഇബ്രാഹിം, അസീസ് കമാലിയ, കരീം മൊഗ്രാൽപുത്തൂർ, സത്താർ ആലംപാടി, റഹീം നെക്കര, മുനീഫ് ബദിയടുക്ക, സിദ്ദീഖ് ചൗക്കി, റഹ്മാൻ പടിഞ്ഞാർ എന്നിവർ അടങ്ങുന്ന കമ്മിറ്റിയാണ് മണ്ഡലം കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്. സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ രംഗത്ത് നാട്ടിലും പ്രവസലോകത്കും തുല്യത ഇല്ലാത്ത പ്രവർത്തനമാണ് കാഴ്‌ച്ചവെക്കുന്നത്.