ദുബൈ: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രവാസികൾക്ക് വോട്ട് ചേർക്കുന്നതിന് ദുബൈ കെ.എം.സി.സി. അവസരമൊരുക്കുന്നു. ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ ഓരോ നിയോജകമണ്ഡലത്തിലും ദുബൈ കെ.എം.സി.സി. നടത്തിവരുന്നുണ്ട്.

വോട്ട് ചേർക്കുന്നതിന് വിസ പേജ് ഉൾപ്പെടെയുള്ള പാസ്സ്‌പോർട്ട് കോപ്പി, വീട്ടിലെ ഏതെങ്കിലും അംഗത്തിന്റെ തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിന്റെ (ഇലക്ഷൻ ഐ.ഡി.)കോപ്പി, ഒരു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവയാണ് കൊണ്ടുവരേണ്ടത്.

വോട്ട് ചേർക്കുന്നതിന് മാർച്ച് 11 ന് വെള്ളിയാഴ്‌ച്ച കാലത്ത് 9 മണിമുതൽ രാത്രി 10 മണിവരെ ദുബൈ കെ.എം.സി.സി. അൽ ബറാഹ ആസ്ഥാനത്ത് പ്രത്യേക സൗകര്യമൊരുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി അറിയിച്ചു. വിശദവിവരങ്ങൾക്ക് 04  272 7773 എന്ന നമ്പറിൽ വിളിക്കുക.