ദുബൈ: ദുബൈ കമ്മ്യുണിറ്റി ഡിവലപ്പ്‌മെന്റ് അതോരിട്ടിയും ദുബൈ കെ.എം.സി.സിയും സംയുക്തമായി ഡി.ഐ.പി പാരീസ് ഗ്രൂപ്പ് ലേബർ കാമ്പിൽ തൊഴിലാളി ദിനത്തിന്റെ ഭാഗമായി വായനശീലം ആചരിച്ചു. രണ്ടായിരത്തോളം വരുന്ന ക്യാബ് അംഗങ്ങൾക്കിടയിൽ വരുന്ന വിവിധ രാജ്യങ്ങളിലെ വിവിധ ഭാഷക്കാരായ തൊഴിലാളികൾക്ക് ബുക്കുകൾ മാഗസിനുകൾ ദിനപത്രങ്ങൾ എന്നിവ വിതരണം ചെയ്തു. ഹിസ് ഹൈനസ് ശൈഖ്ഖലീഫയുടെയും ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെയും വായനാ വര്ഷം-2016 എന്ന പദ്ധതിയുടെ ഭാഗമായി ദുബൈ കെ.എം.സി.സി നടത്തുന്ന പദ്ധതികളിൽ ഒന്നാണിത്. ഇതിലൂടെ വായനാശീലം പുനര്ജീവിപ്പിച്ചെടുക്കുന്ന പ്രവർത്തനമാണ് ദുബൈ കെ.എം.സി.സിയിലൂടെ നടപ്പാക്കുന്നത്.

കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് അതോരിറ്റി ലൈസൻസിങ് മേധാവി പളനി ബാബു, ലൈസൻസിങ് ഇവന്റ് മാനേജര് ആമിന അബ്ദുള്ള എന്നിവർ ചടങ്ങിൽ മുഖ്യതിഥിയായിരുന്നു. ഡന്യുബു വെൽഫയർ ട്രസ്റ്റിന്റെ പ്രതിനിധി സമീർ അൻവർ തൊഴിലാളികൾക്ക് പേഴ്‌സനാലിറ്റി ക്ലാസെടുത്തു.. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അൻവർ നഹ അധ്യക്ഷത വഹിച്ചു. ആക്ടിങ് ജന:സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂർ, മുഹമ്മദ്പട്ടാമ്പി,അബ്ദുൽ ഖാദർ അരിപ്പാബ്ര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കർ സ്വാഗതവും ട്രഷറർ എ.സി ഇസ്മയിൽ നന്ദിയും പറഞ്ഞു. മേലിലും സി.ഡി.എയും ദുബൈ ഗവർമെന്റുമായും കൈകോർത്തുകൊണ്ട് മറ്റു കമ്പനികളിലും വായനാശീലം പരിപാടി തുടരും എന്ന് ബന്ധപെട്ടവർ അറിയിച്ചു..