ദുബായ്: സോഷ്യൽമീഡിയ സമൂഹത്തിൽ നിർണ്ണായക സ്വാധീനമുറപ്പിച്ച പുതിയകാലത്ത് എവിടെയോ നടക്കുന്ന ചെറിയ സംഭവങ്ങളെ പോലും എരിവും പുളിയും ചേർത്ത് സമൂഹ മാദ്ധ്യമങ്ങൾ വഴി അതിവൈകാരികതയോടെ പടച്ച് വിടുന്ന പ്രവണത സമൂഹത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാനേ ഉപകരിക്കൂമെന്ന് ദുബായ് കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി കെ അൻവർ നഹ.

എവിടെയോ ഇരുന്നുള്ള വൈകാരിക പ്രകടനങ്ങളും വെല്ലുവിളികളുമല്ല, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടുമുള്ള സഹിഷ്ണുതയും സേവന സന്നദ്ധതയുമാവണം യുവാക്കളുടെ ലക്ഷ്യം. എങ്കിൽ മാത്രെമെ ഒരു ബഹുസ്വര സമൂഹത്തിൽ ഉത്തമ വിഭാഗമായി നമുക്ക് മാറാൻ കഴിയൂ.കാരുണ്യത്തിൻ കാവലാളാവുക എന്ന പ്രമേയവുമായി ദേര റാഫി ഹോട്ടലിൽ ദുബായ് കെ എം സി സി മധൂർ പഞ്ചായത്ത് കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി പ്രസിഡന്റ് അബ്ദുൽഖാദർ അരിപ്പാംബ്ര മുഖ്യ പ്രഭാഷണം നടത്തി. സംയമനവും ജീവകാരുണ്യവുമാണു മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനശെയിലിയെന്നും അതിനാലാണു അരാഷ്ട്രീയബോധം യുവാക്കൾക്കിടയിൽ വളരുംബോഴും മുസ്ലിം ലീഗ് നിർണ്ണായക രാഷ്ട്രീയ ശക്തിയായി വളരുന്നതെന്നും ഖാദർ അരിപ്പാംബ്ര ഉൽബോധിപ്പിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജന.സെക്രട്ടറി ഹാരിസ് ചൂരി മുഖ്യാതിഥി ആയിരുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റു കൂടിയായ ഹാരിസ് ചൂരിക്കുള്ള ഉപഹാരം വ്യവസായ പ്രമുഖൻ ഹംസ മധൂർ സമ്മാനിച്ചു.

ജില്ലാ കെ എം സി സി പ്രസിഡന്റ് ഹംസ തൊട്ടി, ജില്ലാ ഉപദേശക സമിതി ജന.കൺവീനർ ഹനീഫ ചെർക്കള, ജന. സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷർ മുനീർ ചെർക്കള, ടി ഇ മുക്താർ, സഹഭാരവാഹികളായ മഹമൂദ് കുളങ്കര, ഹസൈനാർ ബീജ്ജന്തടുക്ക തുടങ്ങിയവർ പ്രസംഗിച്ചു.
യോഗത്തിൽ മധൂർ പഞ്ചായത്ത് കെ എം സി സി കമ്മിറ്റിക്ക് രൂപം നൽകി. റിട്ടേണിങ് ഓഫീസർ നൂറുദ്ദീൻ ആറാട്ടുകടവ് , നിരീക്ഷകൻ ഫൈസൽ പട്ടേൽ എന്നിവർ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ഭാരവാഹികളായി ഹംസ മധുർ ഉപദേശക സമിതി ചെയർമാൻ ജമാൽ പാറക്കെട്ട് (പ്രസിഡന്റ് ), മൻസൂർ ചൂരി, ശരീഫ് ഹിദായത്ത് നഗർ, ഹസീബ് പാറക്കെട്ട്, അൻവർ പട്ട്ള, സഹദ് അറന്തോട് (വൈ : പ്രസി), റംഷൂദ് ചെട്ടുംകുഴി (ജനറൽ സെക്ര), ലത്തീഫ് ചൂരി, നിസാമുദ്ധീൻ പുളിക്കൂർ, മൊയ്ദു ചെട്ടുംകുഴി, ആബിദ് ബാഷ കാളിയങ്കാട്, സുഹൈൽ കോപ്പ, (സെക്രട്ടറി), ബാദിഷ ഹിദയാത്ത് നഗർ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.

മണ്ഡലം ഭാരവാഹികളായ കരീം മൊഗർ, സിദ്ധീക്ക് ചൗക്കി, റഹ്മാൻ പടിഞ്ഞാർ, മുനീഫ് ബദിയഡുക്ക, ഫൈസൽ ദീനാർ, ഉപ്പി കല്ലങ്കൈ, ഹനീഫ കുംബടാജെ, അഷ്‌കർ ചൂരി, ഖലീൽ ചൗക്കി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ഷെരീഫ് മാസ്റ്റർ ഹിദായത്ത് നഗർ സ്വാഗതവും റംഷൂദ് ചെട്ടുംകുഴി നന്ദിയും പറഞ്ഞു.