ദുബൈ: ദുബൈ കെ.എം.സി.സി മൈ ഡോക്റ്റർ ആസ്റ്റർ - മലബാർ ഗോൾഡ് എന്നിവരുമായി സഹകരിച്ച് നടത്തുന്ന സൗജന്യ രോഗ നിർണയ-ചികിത്സാ-മരുന്ന് വിതരണ ക്യാമ്പ് 07/10/2016 വെള്ളിയാഴ്ച രാവിലെ എട്ടുമണി മുതൽ ദുബൈ കെ.എം.സി.സി അൽ ബറാഹ ആസ്ഥാനത്ത് നടക്കും.

ക്യാമ്പിൽ ഇ.എൻ.ടി,ജനറൽ മെഡിസിൻ, ഡെന്റൽ എന്നീ വിദഗ്ധ ഡോക്റ്റർമാരുടെ സേവനങ്ങളും, കൊളസ്‌ട്രോൾ, യൂറിക്ക് ആസിഡ് ,എസ്.ജി.പി.ടി,പ്രമേഹം,രക്ത സമ്മർദം, അമിതഭാരം തുടങ്ങിയ രോഗ നിർണയ ചികിത്സയും ഉണ്ടായിരിക്കും.

ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയെണ്ടാതാണ്. തുടർ ചികിത്സക്ക് വരുന്നവർ പഴയ റിപ്പോർട്ടുകൾ കൊണ്ടുവരേണ്ടതാണ് എന്ന് ഹെൽത്ത് വിങ് ചെയർമാൻ ആർ.ശുക്കൂർ, കൺവീനർ സി.എച്ച് നൂറുദ്ദീൻ എന്നിവർ അറിയിച്ചു.. കൂടുതൽ വിവരങ്ങൾക്കും ബൂക്കിങ്ങിനും 04-2727773